Chapter Title : ആരോഹി [ ne-na ]
ഇരിക്കുകയാണ്. ആരോഹിയും അതുപോലെ തന്നെയാണ് എന്റെ അടുത്തും ഇരിക്കുന്നതും. ഞങ്ങൾക്ക് അവരെ അങ്ങനെ നോക്കി ഇരിക്കുന്നതിൽ എന്തോ ഒരു രസം തോന്നി. വല്ലാത്ത ഒരു അനുഭൂതി.
ആരോഹി എന്റെ കൈ വെള്ളയിൽ കൂടി വിരൽ ഓടിച്ച് കൊണ്ട് പറഞ്ഞു.
"ചിലപ്പോൾ ഇന്ന് അവളുടെ പിറന്നാൾ ആയിരുന്നിരിക്കും. സാർ ഗിഫ്റ് കൊടുക്കാഞ്ഞതിനാൽ ആയിരിക്കും അവൾ പിണങ്ങി ഇരുന്നത്. ആ മാല കൊടുത്തപ്പോൾ അവളുടെ സന്തോഷം കണ്ടില്ലേ."
നാളെ ആരോഹിയും എന്നിൽ നിന്നും അങ്ങനെ ഒരു സമ്മാനം ആഗ്രഹിക്കുന്നുണ്ട് എന്നല്ലേ അവൾ പറയാതെ പറയുന്നത്.
പെട്ടെന്ന് അവർ രണ്ടുപേരും പാർക്കിനു വെളിയിലേക്ക് നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.
"ഡാ.. അവർ രണ്ടുപേരുടെയും പ്രവർത്തികൾ കണ്ടുകൊണ്ടിരിക്കാൻ ഒരു രസമുണ്ട്. നമുക്ക് അവരുടെ പിന്നാലെ പോയല്ലോ."
എന്റെ മനസിലും അത് തന്നെയായിരുന്നു ആഗ്രഹം. അവർ രണ്ടുപേരും റോഡിൽ ഇറങ്ങി കുറച്ച് ദൂരം നടന്ന് പിന്നിട്ടപ്പോൾ ഞാനും ആരോഹിയും ബൈക്കിൽ അവരെ സാവധാനം പിന്തുടർന്നു.
അവർ നേരെ ഒരു തട്ട് കടയിലേക്കാണ് പോയത്. ആരോഹിയുടെ മുഖത്ത് ഒരു ചിരി പടർന്നു.
"എന്റെ മനസ് അവർ നല്ലപോലെ മനസിലാക്കിയിട്ടുണ്ട്. വിശന്നിരിക്കുവായിരുന്നു ഞാനും."
അവർക്കൊപ്പം ഞങ്ങളും അവിടേക്ക് കയറി. അവർ രണ്ടുപേരുടെയും ഓരോ ചേഷ്ടകൾ കണ്ട് ആസ്വദിച്ച് തന്നെ ഞങ്ങൾ ദോശ കഴിച്ചു. അവർക്കിടയിൽ സ്നേഹത്തിന്റെ ഒരു അദൃശ്യ വലയം തന്നെ ഉണ്ടെന്ന് എനിക്ക് തോന്നിപ്പോയി.
ദോശ കഴിച്ച് കഴിഞ്ഞ അവർ വീണ്ടും പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞങ്ങൾ വീണ്ടും അവരെ പിന്തുടർന്നു. പെട്ടെന്നാണ് മഴ പെയ്തു തുടങ്ങിയത്. അവർ രണ്ടുപേരും ഓടി ഒരു ബസ് സ്റ്റോപ്പിലേക്ക് കയറി.
💬 Comments
View all comments