0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

മറ്റൊരാളോട് നിന്നോടുള്ള പോലെ പെരുമാറട്ടെ?"

ഒരു നിമിഷം പോലെ പാഴാക്കാതെ ഞാൻ പറഞ്ഞു.

"വേണ്ട.."

"അഹ്, നിന്റെ അതെ ഫീലിംഗ് തന്നെയാണ് എനിക്കും."

"ഓഹ്, ശരി മാഡം."

അവൾ പടികൾ ഇറങ്ങി തുടങ്ങിയപ്പോൾ ഞാൻ അവിടെ തന്നെ നിന്ന് അവളെ നോക്കി.

ആരോഹി ഒരു സ്റ്റെപ്പും ഇറങ്ങുമ്പോൾ അവളുടെ ചലനം അനുസരിച്ച് മുടി പൊങ്ങുന്നതും താഴുന്നതും കാണാൻ നല്ല ഭംഗി തോന്നി എനിക്ക്.

പടികൾ ഇറങ്ങി കഴിഞ്ഞ അവൾ തിരിഞ്ഞ് എന്നെ നോക്കി. ഞാൻ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.

"എന്താടാ അവിടെ തന്നെ നിന്നെ?"

"നീ പാടി ഇറങ്ങുമ്പോൾ നിന്റെ മുടി അനങ്ങുന്ന കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു."

അവൾ കുസൃതി നിറച്ച കണ്ണുകളോടെ എന്നെ നോക്കി.

"എന്റെ മുടി തന്നെയാണോ നീ നോക്കിയത്, അതോ പിറകിൽ നിന്നും എന്റെ...."

പാതിയിൽ നിർത്തിയ അവളുടെ ചോദ്യം എനിക്ക് മനസിലായി.

"അയ്യടി.. നോക്കാൻ പറ്റിയ ഒരു ചന്തി."

"ച്ചി.. പോടാ.."

അവൾ എന്റെ കൈയിൽ നുള്ളിയ ശേഷം മുന്നോട്ട് നടന്നു. അപ്പോഴാണ് എന്റെ ശ്രദ്ധയിൽ അവിടെ ഒരു ബെഞ്ചിൽ ഇരിക്കുന്ന സാബു പെട്ടത്. വായി നോട്ടം തന്നെ പരിപാടി. ഒരു പെണ്ണിനെ ഗഗനമായി നോക്കികൊണ്ടിരിക്കുകയാണ്.

"ഡി.. നിന്റെ കാമുകൻ ഇവിടെ ഉണ്ടല്ലോ."

അവൾ നടത്തം നിർത്തി എന്നെ നോക്കി.

"എന്റെ കാമുകനോ?"

"സാബു.. ദോ അവിടെ ഇരിപ്പുണ്ട്."

അവൾ തല ചരിച്ച് ഞാൻ ചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കി.

"ഓഹ്.. വായി നോട്ടം തന്നെ ആണല്ലോ പരിപാടി."

പെട്ടെന്നാണ് എനിക്ക് ഗൾഫിൽ നിന്നും അച്ഛന്റെ കാൾ വന്നത്. ഞാൻ

💬 Comments

View all comments