0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

മാറി നിന്നു കുറച്ച് നേരം സംസാരിച്ചു. എന്നിട്ട് എന്റെ അടുത്തേക്ക് വന്നു പറഞ്ഞു.

"ഡാ.. ഇന്ന് നൈറ്റ് എനിക്ക് വീട്ടിലേക്ക് പോകണം.. നൈറ്റ് എന്നെ ഒന്ന് ബസ് കയറ്റി വിടണം നീ."

"എന്താടി.. എന്തെങ്കിലും പ്രോബ്ലം?"

"ഏയ്.. പ്രോബ്ലം ഒന്നും ഇല്ല.. ഒന്ന് വീട്ടിൽ ചെല്ലുമോന്ന് പപ്പാ ചോദിച്ചു."

ഒരു ചിരിയോടെ അവൾ കൂട്ടി ചേർത്ത്.

"മിക്കവാറും എന്തെങ്കിലും ബർത്ത് ഡേ സർപ്രൈസ് പപ്പാ ഒപ്പിച്ച് വച്ചിട്ടുണ്ടാകും."

.

.

അന്ന് രാത്രി വീട്ടിലേക്ക് പോയ ആരോഹിയെ പിന്നെ ഇന്നാണ് ഞാൻ കാണുന്നത്. അതും പെണ്ണ് കാണൽ കഴിഞ്ഞു വീട്ടുകാർ കല്യാണം ഉറപ്പിച്ചു എന്നൊരു വാർത്തയും ആയി.

ബൈക്കിൽ എന്റെ ദേഹത്ത് പറ്റിച്ചേർന്നിരിക്കുന്ന ആരോഹിയുടെ ശരീരത്തിന്റെ ചൂട് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. കഴിഞ്ഞ കുറച്ച് നിമിഷങ്ങളിൽ ഞാൻ മനസിലാക്കി എത്രത്തോളം അവൾ എനിക്ക് പ്രിയപ്പെട്ടവൾ ആണെന്ന്. അത് മനസിലാക്കുവാൻ അവളുടെ വിവാഹം ഉറപ്പിക്കുന്നത് വരെ എനിക്ക് കാത്തിരിക്കേണ്ടി വന്നു.

എന്റെ മനസിനുള്ളിൽ ഒരു യുദ്ധം തന്നെ നടക്കുകയായിരുന്നു. ശരിയും തെറ്റും തമ്മിലുള്ള ഒരു യുദ്ധം.

ഇപ്പോഴും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അവളെ പിടിച്ച് ആ കണ്ണുകളിൽ നോക്കി വിളിച്ച് പറയാം... ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്ന ആരോഹി, എനിക്ക് നിന്നെ നഷ്ട്ടപ്പെടുത്തുവാൻ കഴിയിലല്ല എന്ന്.

പക്ഷെ.. അവൾക്കെന്നോട് അങ്ങനെ ഒരു ഇഷ്ട്ടം ഇല്ലെങ്കിൽ.. ഇല്ല, ഒരിക്കലും ഇഷ്ടത്തിന്റെ ഒരു സൂചന പോലും അവൾ എനിക്ക് നൽകിയിട്ടില്ല. ഇപ്പോൾ ഞാൻ എന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞാൽ അവൾ കരുതില്ലേ.. ഞാൻ ഒരു നീചനാണെന്ന്.. സൗഹൃദത്തിന്റെ പേരിൽ അവളെ ചതിക്കുകയായിരുന്നെന്ന്. മാത്രമല്ല

💬 Comments

View all comments