Chapter Title : ആരോഹി [ ne-na ]
മന്ദഹാസത്തിനിടയിൽ സംഭവിച്ചിരുന്നു.
"നല്ല വെളുത്ത നിറമായാൽ ദേഷ്യം വരുമ്പോഴും സന്തോഷം വരുമ്പോഴും നിന്റെ കവിളികൾ ചുവക്കും. നല്ല വിടർന്ന കണ്ണുകൾ ആണ് നിന്റേത്. നീ കണ്ണിൽ കരി എഴുതാറില്ല.. കരി എഴുതുവാണെൽ കണ്ണിന്റെ ഭംഗി ഒന്ന് കൂടി വർധിക്കും. നിന്റെ കണ്ണുകൾ അധികനേരം അടങ്ങി ഇരിക്കാറില്ല. ചുറ്റും എന്തെങ്കിലും പരതികൊണ്ടിരിക്കും. പിന്നെ ചുണ്ടുകൾ..... ചെമ്പരത്തിപ്പൂ പോലെ നല്ല ചുവന്ന ചുണ്ടുകൾ ആണ് നിന്റേത്. ആർക്ക് കണ്ടാലും പിടിച്ച് ഒന്ന് ഉമ്മ വയ്ക്കുവാൻ തോന്നിപ്പോകും."
ആരോഹി രണ്ട് ചുണ്ടുകളും ഉള്ളിലേക്ക് മടക്കി പിടിച്ചു. ഞാൻ അവളുടെ മുടിയിൽ കൂടി കൈ ഓടിച്ചു.
"നിന്റെ മുടിക്ക് ഒരുപാട് നീളമൊന്നും ഇല്ല. പക്ഷെ ഇളം ചെമ്പു നിറം കലർന്ന ആ മുടി ഇങ്ങനെ തിങ്ങി നിറഞ്ഞു കിടക്കുകയാണ്. നല്ല ഒതുങ്ങിയ ശരീരം ആണ് നിന്റേത്. പൊക്കത്തിനനുസരിച്ചുള്ള വണ്ണം മാത്രം, പിന്നെ..."
എന്റെ നോട്ടം അവളുടെ നെഞ്ചിൽ പതിച്ചു. അത് അവൾ കാണുകയും ചെയ്തു.
ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.
"ഹമ്.. പറ.."
"നിന്റെ ഫ്രണ്ടും, ബാക്കും... നിന്റെ ശരീരത്തിന് അനുസരിച്ചുള്ളത്ര വലിപ്പമേ ഉള്ളു. സൈസ് കൂടുതലും ഇല്ല കുറവും ഇല്ല.."
അത് കേട്ടതും അവൾ പൊട്ടി ചിരിച്ചു.
"എന്നെ ഫുൾ ഒബ്സെർബ് ചെയ്തിട്ടുണ്ടല്ലോടാ. ഇനി എവിടെയൊക്കെ മറുക് ഉണ്ട് എന്നും കൂടി പറഞ്ഞാൽ മതി."
"അത് നീ എനിക്ക് കാണിച്ച് തന്നിട്ടില്ലല്ലോ.."
അവളുടെ വിരലുകൾ എന്റെ ചെവിയിൽ അമർന്നു.
"ഡാ..ഡാ.. ചെക്കാ.."
ആ സമയത്താണ് അവളുടെ ഫോൺ ബെല്ലടിച്ചത്.
ഫോൺ എടുത്ത് നോക്കിയാ അവൾ പറഞ്ഞു.
"പപ്പാ ആണ്.."
അവൾ
💬 Comments
View all comments