Chapter Title : ആരോഹി [ ne-na ]
ചോദ്യങ്ങൾ കൂടി വന്നപ്പോൾ അവനെ തന്നെ ഒഴുവാക്കി."
എന്റെ കൈ അവളുടെ മുടിയുടെ ഒഴുകി.
"എനിക്ക് അവനിൽ നിന്നും കിട്ടിയതിനേക്കാൾ സുരക്ഷിതത്വവും സന്തോഷവും നിന്റെ സൗഹൃദത്തിൽ നിന്നും കിട്ടുന്നുണ്ടെടാ."
അവൾ പെട്ടെന്ന് എന്റെ തോളിൽ നിന്നും തല എടുത്തു മാറ്റി നിവർന്നിരുന്നു.
"നീ എന്താ നിന്റെ പ്രണയം ആ പെണ്ണിനോട് തുറന്ന് പറയാത്തത്?"
"സമയം ഉണ്ടല്ലോ.. പറയാം."
"നീ ഇങ്ങനെ സമയവും നോക്കി ഇരുന്നാൽ അവളെ വേറെ വല്ല ആൺപിള്ളേരും കെട്ടിക്കൊണ്ടു പോകും."
"ഇല്ല.. അവളെ വേറെ ആർക്കും ഞാൻ വിട്ടു കൊടുക്കില്ല."
അവളുടെ നോട്ടം എന്റെ കണ്ണുകളിൽ തറച്ചു.
"അത്രക്ക് സുന്ദരി ആണോ അവൾ.."
ഒരു പുഞ്ചിരിയോടെ ഞാൻ അതെ എന്ന അർഥത്തിൽ മൂളി.
അവൾ കുറച്ച് നേരം എന്തോ ഒന്ന് ആലോചിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു.
"എന്നെ കാണാൻ എങ്ങനുണ്ട്?'
അത് കേട്ട ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
"ഒരാളോട് പോലും ഞാൻ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ല. നിന്റെ മൊത്തത്തിലുള്ള അഭിപ്രായം പറയണം."
എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. എന്റെ അഭിപ്രായം കേൾക്കാണാനായി അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്.
"ആരോഹി.. നിന്റെ മുഖത്തിന്റെ ഏറ്റവും വലിയ ഭംഗി എന്ന് പറയുന്നത് നിന്റെ ചിരിയാണ്. നിന്റെ മുഖത്ത് ചിരി വിടരുമ്പോൾ നിന്റെ കണ്ണൊന്ന് ചെറുതായി വിടരും, ചുണ്ടുകൾ ചെറുതായി മലർക്കും, ആ കുഞ്ഞു പല്ലുകൾ ചെറുതായി കാണാനാകും.. അതിനേക്കാളുപരി നിന്റെ കവിളുകളിൽ രണ്ട് നുണക്കുഴികൾ വിടരും."
അവൾ അത് കേട്ട് ചെറുതായൊന്ന് മന്ദഹസിച്ചു. ഞാൻ അപ്പോൾ പറഞ്ഞ എല്ലാം കാര്യങ്ങളും ആ
💬 Comments
View all comments