Chapter Title : ആരോഹി [ ne-na ]
കോഴി ആണ്. ഞാൻ വരുന്നതിനു മുൻപ് സാന്ദ്രയുടെ പിറകെ ആയിരുന്നു അവൻ, പിന്നെ കുറച്ച് നാൾ രെശ്മിയുടെ പിറകെ, ഇപ്പോൾ എന്റെയും."
"അതെന്താ.. കോഴികൾക്ക് പ്രണയിച്ചുടെ?"
"അങ്ങനെ അവൻ ഇപ്പോൾ എന്നെ പ്രണയിക്കണ്ട.. പിന്നെ നീ ഈ കോഴികളെ സപ്പോർട്ട് ചെയ്യുന്നത് എന്തനാണെന്ന് എനിക്കറിയാം."
ഞാൻ മുഖം ചുളിച്ചു.
"എന്തിന്?"
അവളുടെ മുഖത്ത് ഒരു പരിഹാസ ചിരി വിടർന്നു.
"നീയും ഒരു കോഴി ആണല്ലോ.."
അവളത് പറഞ്ഞു തീർന്നതും എന്റെ വിരലുകൾ അവളുടെ ഇടുപ്പിൽ ആഴ്ന്നു.
അവൾ എന്റെ കൈയിൽ ഇരിക്കെ പിടിച്ചു.
"ഡാ.. നുള്ളാതെ, എനിക്ക് വേദനിക്കുന്നു."
ഞാൻ കൈ പിൻവലിച്ചപ്പോൾ അവൾ ഇടുപ്പ് തടവി കൊണ്ട് പറഞ്ഞു.
"അവിടത്തെ തൊലി പോയെന്ന തോന്നുന്നേ."
ഞാൻ ബെഞ്ചിലേക്ക് ചാരി ഇരുന്നു.
"ഡി.. നീ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ലേ?"
അവൾ എന്നെ ഒന്ന് നോക്കി.
"എന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം?"
"പ്രണയത്തെ കുറിച്ച് ഒരു സ്റ്റോറി നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. പ്രണയത്തിന്റെ മഞ്ഞു കണങ്ങൾ മനസ്സിൽ വീഴാത്തവരായി ആരും കാണില്ല എന്നാണല്ലോ പറയാറ്."
അവൾ എന്റെ തോളിലേക്ക് തല ചേർത്തിരുന്നു.
"ഒരുത്തനോട് ഇഷ്ടമൊക്കെ തോന്നിയിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ ഒരുത്തൻ കുറെ കാലം പിറകെ നടന്നു. ഒരു പവൻ... ആദ്യമൊക്കെ ഒഴുവാക്കാൻ ശ്രമിച്ചു. പിടാതെ പിറകെ വന്നപ്പോൾ ഒരിഷ്ടം തോന്നി."
"എന്നിട്ട്?"
അവളുടെ മുഖത്ത് ഒരു നിസ്സംഗത പടർന്നു.
"എന്നിട്ടെന്താ.. കുറച്ച് നാൾ പ്രണയിച്ച് നടന്നപ്പോൾ അവനു ഞാൻ ഉമ്മ കൊടുക്കണം, എന്റെ സെക്സി ആയിട്ടുള്ള ഫോട്ടോസ് വേണം. ആദ്യമൊക്കെ പറ്റില്ല എന്ന് പറഞ്ഞ് ഒഴുവാക്കി. പിന്നെയും
💬 Comments
View all comments