Chapter Title : ആരോഹി [ ne-na ]
ചിരിയോടെ എന്റെ മുന്നിൽ ഇരിക്കാൻ കഴിയുമായിരുന്നോ?"
കുറച്ച് നേരത്തേക്ക് ശ്രീജ ഒന്നും മിണ്ടിയില്ല. വിദൂരതയിലേക്ക് നോക്കി ഇരുന്നു.
"മോള് അവനോടു നിന്റെ ഇഷ്ട്ടം പറയണം. അല്ലെങ്കിൽ എന്നെങ്കിലും ഒരിക്കൽ പറയാതിരുന്നത് തെറ്റായി പോയി എന്ന തോന്നുന്ന നിമിഷം പിന്നിലേക്ക് പോകാൻ കഴിയാത്തത്ര ദൂരം നമ്മുടെ ജീവിതം സഞ്ചരിച്ചിട്ടുണ്ടാകും. പിന്നീടൊരിക്കലും മനസമാധാനത്തോടെ ഒരു ജീവിതം നയിക്കുവാൻ മോൾക്ക് കഴിഞ്ഞെന്ന് വരില്ല."
ആരോഹി ശ്രീജയുടെ മുഖത്തേക്ക് നോക്കി.
"ഞാൻ ഈ ഒരു അവസ്ഥ കടന്ന് വന്നതാണ് മോളെ.. പറയാതെ പോയൊരു വാക്കിന്റെ പേരിൽ ഇപ്പോൾ ജീവിക്കുന്ന ജീവിതം സന്തോഷത്തിന്റേതാണോ ദുഖത്തിന്റേതാണോ എന്ന് തിരിച്ചറിയാൻ കഴുകയാത്ത ഒരു അവസ്ഥ ഉണ്ട്. ചിലപ്പോൾ നമുക്ക് ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നിപ്പോകും ചില നിമിഷങ്ങളിൽ."
നിറഞ്ഞ കണ്ണുകളോടെ ശ്രീജ ആരോഹിയുടെ റൂമിൽ നിന്നും പുറത്തേക്ക് നടന്നു.
..
കൊല്ലം ചിന്നക്കടയിൽ ബസ് ഇറങ്ങിയ ഞാൻ വാച്ചിലേക്ക് ഒന്ന് നോക്കി. സമയം നാലര ആകുന്നതേ ഉള്ളു. ആരോഹിയോട് അഞ്ചു മണിക്ക് എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.
എന്നോടൊപ്പം രണ്ടുപേർ കൂടി കൊല്ലത്ത് ബസ് ഇറങ്ങിയിരുന്നു. അവരെയൊക്കെ വിളിച്ച് കൊണ്ട് പോകാനും ആരോ കാത്തു നിൽപ്പുണ്ടായിരുന്നു. ബസ് ഇറങ്ങിയ ഉടനെ അവർ അവിടെ നിന്നും പോയി. എന്റെ കണ്ണുകൾ ചുറ്റും ഒന്ന് പരതി. എന്റെ മനസ് ആഗ്രഹിച്ചത് എന്റെ കണ്ണുകൾ കണ്ടെത്തുക തന്നെ ചെയ്തു.
ഒരു ചെറിയ ചായക്കട. ആരോഹി വരുവാൻ ഇനിയും സമയം ഉണ്ട്. ഒരു ചായ കുടിക്കാം.
കൈയിലെ ബാഗുമായി ചായക്കടയിലേക്ക് നടന്നു. റോഡിൽ അങ്ങിങ്ങായി ആളുകൾ പ്രത്യക്ഷ പെട്ട് തുടങ്ങിയിട്ടുണ്ട്. ഇത്തിരി പ്രായം ഉള്ള ഒരാളുടെ
💬 Comments
View all comments