Chapter Title : ആരോഹി [ ne-na ]
ചായക്കട ആയിരുന്നു. അവിടെ കിടന്ന ഒരു കസേരയ്ക്ക് മുകളിലേക്ക് ബാഗ് വച്ച് ഒരു ചായക്ക് പറഞ്ഞു. നിമിഷങ്ങൾക്കകം നല്ല ചൂട് ചായ കിട്ടുകയും ചെയ്തു.
രാവിലത്തെ ചെറു കുളിരിൽ ചൂട് ചായ ഊതി ആറ്റി കുടിക്കുമ്പോൾ ചിന്തകൾ വീണ്ടും പിറകിലേക്ക് പറന്നു.
ആരോഹിയുടെ കല്യാണം ഉറപ്പിച്ചത് അരിഞ്ഞത് മുതൽ മനസ്സിൽ നിരാശ നിറഞ്ഞ് തുടങ്ങിയിരുന്നു. പ്രിയപ്പെട്ടത് കണ്മുന്നിൽ നിന്നും ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാവുന്ന ഒരു അവസ്ഥ. ഓരോ ദിവസവും ഓഫീസിലേക്ക് പോകുമ്പോഴും അവൾക്ക് മുന്നിൽ സന്തോഷം അഭിനയിക്കുകയായിരുന്നു. ഒരു പരുതിവരെ അതിൽ വിജയിക്കുകകയും ചെയ്തു. അവളും സന്തോഷവതിയായി തന്നെ കാണപ്പെട്ടു. പക്ഷെ ഇപ്പോൾ കൂടുതൽ സമയവും അവൾ ചിന്തകളുടെ ലോകത്ത് ആണ്.
വെള്ളിയാഴ്ച കുറച്ച് ദിവസത്തെ ലീവ് എടുത്ത് ആരോഹി നാട്ടിൽ പോകുമെന്ന് എന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. കല്യാണത്തിന്റ എന്തോ ആവിശ്യങ്ങൾക്ക് ആണെന്ന് ഞാനും കരുതി.
വൈകുന്നേരം അവളെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ട് പോയത് ഞാൻ ആയിരുന്നു. അവിടെ എത്തിയപ്പോൾ ആണ് അറിയുന്നത് ട്രെയിൻ അര മണിക്കൂർ ലേറ്റ് ആണെന്ന്. ഞങ്ങൾ അവിടെ ഒരു ബെഞ്ചിൽ ഇരുന്നു.
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മുതൽ ഞാൻ ആരോഹിയുടെ മുഖം ശ്രദ്ധിക്കുകയായിരുന്നു. എന്തോ ഗഗനമായ ആലോചനയിൽ ആണ് അവൾ.
"ആരോഹി.."
അവൾ എന്റെ മുഖത്തേക്ക് ഒരു ഞെട്ടലോടെ നോക്കി.
"എന്താ ഇത്ര വലിയ ആലോചന?"
അവൾ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. പക്ഷെ അവളുടെ ചിരിയുടെ സൗന്ദര്യം എവിടെയോ പോയി മറഞ്ഞിരിക്കുന്നു.
"ഒന്നും ഇല്ലടാ.."
"നീ എന്നോട് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ?"
എന്റെ തോളിലേക്ക് അവൾ തല ചായ്ച്ച് വച്ചു.
💬 Comments
View all comments