0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

"നിനക്ക് ഒരു നാല് ദിവസത്തെ ലീവ് എടുക്കാമോ?"

"എന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം."

അവൾ ഒരു ദീർഘ നിശ്വാസം വിട്ടു.

"എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ചിട്ടുള്ളത് നിന്നോടൊപ്പം ഉള്ള നിമിഷങ്ങളിലാണ്. അതെല്ലാം നഷ്ടപ്പെടുവാൻ പോകുന്നു എന്നൊരു തോന്നൽ."

എന്റെ കൈ അവളുടെ തോളിൽ അമർന്നു.

"എന്താ നീ ഇങ്ങനൊക്കെ പറയുന്നത്. നിന്റെ കല്യാണം കഴിഞ്ഞാലും ഞാൻ നിന്റെ കൂട്ടുകാരൻ തന്നെ അല്ലെ?"

"ആണ്.. പക്ഷെ നീ എന്നോടൊപ്പം കാണില്ലല്ലോ."

ഇത്രയും ദിവസങ്ങളിൽ ഞാൻ എന്റെ ഉള്ളിൽ കൊണ്ട് നടന്നിരുന്ന ഒരു വേദന ആണ് അവൾ ഒരു ചോദ്യമായി എന്റെ മുന്നിലേക്ക് എടുത്തിട്ടിരിക്കുന്നത്. അതെ... അവൾ പിന്നെ എന്റെ കൂടെ കാണുകയില്ല.

"ഡാ.. നീ ഒരു നാല് ദിവസത്തെ ലീവ് എടുക്കു.. നമുക്ക് എവിടേയ്ക്ക് എങ്കിലും ഒരു യാത്ര പോകാം.. കല്യാണത്തിന് മുൻപ് ജീവിതത്തിൽ മറക്കാനാകാത്ത നാല് ദിവസങ്ങൾ, ഞാനും നീയും മാത്രമായി."

എനിക്ക് നൂറു വട്ടം സമ്മതം ആയിരുന്നു. അതിനാൽ ഒരേഒരു ചോദ്യം മാത്രമാണ് ഞാൻ അപ്പോൾ ചോദിച്ചത്.

"എവിടേക്ക് പോകാം?"

അവൾ തോളിൽ നിന്നും തല അടർത്തി മാറ്റി എന്റെ മുഖത്തേക്ക് നോക്കി.

"നിനക്ക് സമ്മതമാണോ അപ്പോൾ?"

അവളുടെ മുഖഭാവം കണ്ടു എന്റെ മുഖത്ത് ചിരി വിടർന്നിരുന്നു.

"എവിടേക്ക് പോകണമെന്ന് മാത്രം നീ പറഞ്ഞാൽ മതി."

അവൾ നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന പോലെ പറഞ്ഞു.

"കൊടൈക്കനാൽ."

"അവിടയോ?"

ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.

" മണാലി, ലഡാക്ക്, ജയ്‌പൂർ ഒക്കെ ഞാൻ പോയിട്ടുണ്ട്.. പക്ഷെ ഇത്ര അടുത്ത് കിടക്കുന്ന

💬 Comments

View all comments