0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

ഒരു പ്രത്യേകത. ഏതാണ് അത്.. ഞാൻ ഒന്നും കൂടി സൂക്ഷിച്ച് നോക്കി. അതെ.. അവൾ കണ്ണിൽ കരി എഴുതിയിരിക്കുന്നു. ഇതുവരെ അവളെ കരി എഴുതി ഞാൻ കണ്ടിട്ടില്ലായിരുന്നു.

ചാവി എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു.

"ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവരെ നീ ഡ്രൈവിംഗ് പിന്നെ ഞാൻ."

ഞാൻ ഒരു ചിരിയോടു കൂടി കാറിലേക്ക് കയറി. അവൾ GPS സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു.

കമ്പം, തേനി വഴി തമിഴ്നാട്ടിൽ കയറി കൊടൈക്കനാലിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ പ്ലാൻ.

കാർ ഓടിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ ഇടക്കിടക്ക് അവളുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അത് അവളുടെ ശ്രദ്ധയിലും പെട്ടു.

"എന്താടാ ഇടക്കിടക്ക് എന്നെ നോക്കുന്നത്."

"ഇന്ന് കണ്ണൊക്കെ എഴുതിയിട്ടുണ്ടല്ലോ. അതുകൊണ്ടു നോക്കി പോയതാണ്."

അവളുടെ മുഖത്ത് ചെറുതായി നാണം വിരിഞ്ഞു.

"നീയല്ലേ പറഞ്ഞത് കണ്ണെഴുതിയാൽ എന്നെ കാണാൻ കുറച്ച് കൂടി ഭംഗി ഉണ്ടാകും എന്ന്."

ഞാൻ ഒന്ന് ചിരിച്ചു.

"അത് സത്യമല്ലേ.. ചുന്ദരി ആയിട്ടുണ്ട് എന്റെ കൊച്ച്."

കാറിന്റെ വേഗത കൂടുന്നത് കണ്ട് അവൾ പറഞ്ഞു.

"ഡാ.. പതിയെ പോയാൽ മതി നമുക്ക്.. വൈകിട്ട് അവിടെ എത്തിയാൽ മതി."

ഞാൻ കാറിന്റെ വേഗത കുറച്ചു. ആരോഹിയുടെ ആഗ്രഹം ആണ് ഈ യാത്ര.. എല്ലാം അവളുടെ ഇഷ്ടത്തിന് വിടുന്നു.

ഇടക്കെപ്പോഴോ ശ്രദ്ധിച്ചപ്പോൾ അവളുടെ മുഖം മ്ലാനമായിരിക്കുന്നു.

"എന്ത് പറ്റി ആരോഹി, മുഖം എന്താ വല്ലാണ്ടിരിക്കുന്നത്."

അവൾ എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

"ആദ്യായിട്ടാണ് ഞാൻ പാപ്പയോടു കള്ളം പറയുന്നത്. ഓഫീസിലേക്ക് എന്നും പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്."

ഞാൻ കാറ് സൈഡിലേക്ക് ഒതുക്കി.

"നിനക്ക് അങ്ങനെ

💬 Comments

View all comments