0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

ഒരു വിഷമം ഉണ്ടെങ്കിൽ നമുക്ക് ഈ യാത്ര വേണ്ടെന്ന് വയ്ക്കാം."

അവൾ ഗിയറിൽ ഇരിക്കുന്ന എന്റെ കൈയിലേക്ക് പിടിച്ചു.

"വേണ്ട.. ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഈ യാത്ര... നീ കാറ് എടുക്ക്."

പിന്നെയും കുറച്ച് സമയത്തേക്ക് അവളുടെ മുഖം മ്ലാനം ആയിരുന്നു. പക്ഷെ കുട്ടിക്കാനം കഴിഞ്ഞപ്പോഴേക്കും അവളുടെ മുഖം തെളിഞ്ഞ് വന്നു. അത്രക്ക് മനോഹാരിത ആയിരുന്നു ആ വഴിയിൽ പ്രകൃതി ഞങ്ങൾക്കായി ഒരുക്കി വച്ചിരുന്നത്. തേയിലത്തോട്ടങ്ങളും, മലംചെരുവുകളുമൊക്കെ മനോഹരം ആയിരുന്നു അവിടം. ആരോഹി നിർത്തണമെന്ന് പറഞ്ഞിടത്തൊക്കെ ഞാൻ കാർ നിർത്തി. ഒരുപാട് ഫോട്ടോസ് എടുത്തു. ഞാനും അവളും മാറിയും തിരിഞ്ഞും ആണ് കാർ ഓടിച്ചത്. ആ നനുത്ത കാലാവസ്ഥയിൽ നിന്നും കമ്പം തേനി പിന്നിട്ടപ്പോൾ ഞങ്ങൾ ചൂടിന്റെ കാഠിന്യം അറിഞ്ഞു. കാറിൽ എസി ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അതിൽ നിന്നും രക്ഷപെട്ടു.സാവധാനം ഉള്ള യാത്ര ആയിരുന്നതിനാൽ വൈകുന്നേരം ആയപ്പോഴാണ് ഞങ്ങൾ കൊടൈക്കനാലിലേക്കുള്ള ഹൈറേൻജ് കയറി തുടങ്ങിയത്. ഹൈറേൻജ് കയറി തുടങ്ങിയപ്പോഴേക്കും ഞങ്ങൾ എസി ഓഫ് ചെയ്തിരുന്നു. ഹൈറേൻജ് പകുതി ആയപ്പോഴേക്കും കാറിനുള്ളിലേക്ക്  ചെറു തണുപ്പ് അരിച്ച് കയറി തുടങ്ങി.ഒരു 7 മണി ആകാറായപ്പോഴേക്കും ഞങ്ങൾ കൊടൈക്കനാലിൽ എത്തി ചേർന്നു.

ആരോഹി നേരത്തെ തന്നെ അവിടെ റൂം ബുക്ക് ചെയ്തിരുന്നു. ആ ഹോട്ടലിലേക്ക് ആണ് ഞങ്ങൾ നേരെ പോയത്.

ആരോഹി തന്നെയാണ് റിസപ്ഷനിൽ കാര്യങ്ങളൊക്കെ സംസാരിച്ചത്. ഞാൻ ഹോട്ടലിനു വെളിയിൽ നിന്ന് പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു അപ്പോൾ. ശരീരത്തേക്ക് തണുപ്പ് അരിച്ചിറങ്ങുന്നു.. രാത്രി ആകുമ്പോഴേക്കും നല്ല തണുപ്പാകും എന്ന് എനിക്ക് മനസിലായി.

പെട്ടെന്ന് പിന്നിൽ നിന്നും ആരോഹിയുടെ വിളി എന്നെ

💬 Comments

View all comments