0%

Chapter Title : ആരും അറിയാതെ

Author : Ajitha Read All Parts 113858

നമ്പർ ഇട്ടു

“ സർ എനിക്ക് വേറെ ഡ്രെസ്സൊന്നും ഇല്ല “

“ അതാണോ പ്രശ്നം, ടാ നീയൊരു കാര്യം ചെയ്യ്, അത്‌ ഊരി വച്ചിട്ട് ഷഡ്ഢി ഇട്ടോണ്ട് വാ “

അതും പറഞ്ഞു മുത്ത് അയാളുടെ ഡ്രസ്സ്‌ അഴിച്ചിട്ടു കാറിൽ വെച്ചു ഒരു ഷഡ്ഢി മാത്രം ഇട്ടോണ്ട് നിന്നു. മായ്ക്ക് എന്ധോ നാണം പോലെ തോന്നി.

“ സർ എനിക്ക് പറ്റില്ല, നീന്തൽ അറിയില്ല “

“ ടാ പൊട്ടാ, ഇതിനു ആഴം ഇല്ല കൂടി പോയാൽ നിന്റെ കഴുത്തു വരെ മാത്രം വെള്ളം ഒള്ളു “

“ എന്നാലും, “

“ ഞാൻ പറഞ്ഞാൽ കേൾക്കില്ലേ “

“ സർ അത്‌ “

“ നിനക്ക് എന്റെ മുന്നിൽ ഷഡ്ഢി മാത്രം ഇട്ടോണ്ട് നിൽക്കുന്നത് നാണം ആണേൽ ഡ്രെസ്സും ഇട്ടോണ്ട് ഇറങ്ങു. “

മുത്തു വിടുന്ന ലക്ഷണം ഇല്ലെന്ന് കണ്ട മായ അവസാനം സമ്മതിച്ചു. മുത്തു ആദ്യം ഇറങ്ങി. അവളും പതിയെ ഇറങ്ങി. വെള്ളത്തിനു നല്ല തണുപ്പുണ്ട് മുത്തു പറഞ്ഞത് ശരിയാണെന്നു അവൾക്ക് മനസ്സിലായി. മുത്തു നിന്തുകയാണ്. ഇടക്ക് വെച്ചു മായയുടെ കാലിൽ പിടിച്ചു വലിച്ചു. അവൾ പേടിച്ചു വെള്ളത്തിൽ ഒന്ന് മുങ്ങി. പെട്ടെന്ന് പൊങ്ങി വന്നു.

“ സർ ഞാൻ കയറുകയാണ് “

“ ഉം, ഞാനും വരാം, “

അവർ കരയിലേക്ക് കയറിയപ്പോൾ അവിടുത്തെ ജോലിക്കാരൻ 2 ബീറുമായി വന്നു. മായ മുത്തുവിനെ നോക്ക്കി.

“ അടിച്ചോ, നല്ല സുഖാണ്, നല്ല അമ്പിയാൻസും അത്‌ കഴിഞ്ഞിട്ട് വെള്ളത്തിൽ ഇറങ്ങാം “

💬 Comments

View all comments