Chapter Title : ആസക്തിയുടെ അഗ്നിനാളങ്ങൾ 17 [പോക്കർ ഹാജി] [Climax]
. അച്ചനൊരു കൂട്ടുമാവും എല്ലാവരും ഒന്നിച്ചു കൂടി താമസിക്കുമ്പൊ അതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണു . അതു അച്ചാ ആരേയും ബുദ്ധിമുട്ടിക്കണ്ട എന്നു കരുതിയാ അങ്ങനൊരു കാര്യം ഞാന്‍ പറയാതിരുന്നതു . സുകുവേട്ടന്‍ പോയേപ്പിന്നെ ഞങ്ങളവിടെ താമസിച്ചാല്‍ ചിലപ്പൊ എല്ലാം അടിച്ചെടുക്കാനാണെന്നൊക്കെ നിങ്ങള്‍ക്കു തോന്നിയാലൊ എന്നൊക്കെ ഓര്‍ത്തു വലിയൊരു വിഷമത്തിലായിരുന്നു ഞാന്‍ . രാധക്കും കൂടി അവകാശപ്പെട്ടതല്ലെ എല്ലാം അപ്പൊ അവള്‍ക്കെന്നോടു വല്ല നീരസവും തോന്നിയാലൊ എന്നു കരുതി . എനിക്കെന്റെ മോളു പറഞ്ഞ പോലാ പറയാനുള്ളതു നിങ്ങളൊക്കെ എന്നോടു കാണിക്കുന്ന സ്‌നേഹം കളയാന്‍ എനിക്കിഷ്ടമല്ല . പ്രത്യേകിച്ചു ദാ ഇവളെ . ഇവളെന്റെ സ്വന്തം അനിയത്തിയൊ ചേച്ചിയൊ കൂട്ടുകാരിയൊ എന്നു പോലും എനിക്കറിയില്ല അത്രയും ഇഷ്ടമാണിവളെ . ആ ബന്ധത്തിനൊരു പേരിട്ടു വിളിക്കാന്‍ പോലും എനിക്കാവില്ല . എന്റെ ജീവന്റെ ജീവനാ ഇവളു . ആ അവളു എന്നെ തള്ളിപ്പറയുന്നതും പിണങ്ങുന്നതും ചീ പൊ എന്നു പറയുന്നതു പോലുംല്പഎനിക്കു സഹിക്കില്ല . അവളുമായി അങ്ങനത്തെ കാര്യത്തിനു പിണങ്ങാന്‍ ഞാനൊരു കാരണമാവുന്നതെന്തിനാണെന്നു കരുതി ഞാന്‍ ഒതുങ്ങി ജീവിച്ചതാ ആര്‍ക്കും ഒരു ശല്ല്യവുമില്ലാതെ . അപ്പൊ എല്ലാവര്‍ക്കും ആ സ്‌നേഹം എന്നും ഒരു പോലെ കിട്ടുമല്ലൊ എന്നു കരുതി . ചേച്ചീ . . എന്റെ പൊന്നു ചേച്ചീ
പെട്ടന്നു കരഞ്ഞു കൊണ്ടു രാധ ചാടി എണീറ്റു കൊണ്ടു മാലതിയുടെ മുന്നില്‍ നിലത്തു കുത്തിയിരുന്നു കൊണ്ടു മാലതിയുടെ മടിയിലേക്കു ഒരലര്‍ച്ചയോടെ വീണു . അവളുടെ മടിയില്‍ കിടന്നവള്‍ അലമുറയിട്ടു കരഞ്ഞു . മാലതി അവളെ പിടിച്ചെണീപ്പിക്കാന്‍ നോക്കിയിട്ടു പറ്റിയില്ല . കരഞ്ഞു കരഞ്ഞവള്‍ നിലത്തിരുന്നു കൊണ്ടു മാലതിയുടെ മുട്ടില്‍ നിന്നും താഴേക്കു ഊര്‍ന്നു വീണു . എന്നിട്ടു മാലതിയുടെ പാദങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ടു കരഞ്ഞു . രാധയുടെ കണ്ണീരില്‍ മാലതിയുടെ പാദങ്ങള്‍ കുതിര്‍ന്നു . ചേച്ചീ ചേച്ചിക്കെന്നെ ഇത്രക്കിഷ്ടമാണൊ ചേച്ചീ അറിഞ്ഞില്ലല്ലൊ ചേച്ചീ ഞാനിതു വരെ . ചേച്ചീടെ സന്തോഷമല്ലെ എന്റേയും സന്തോഷം എന്നെങ്കിലുംല്പചേചിയെ ഞാന്‍ ഒരു നോട്ടം കൊണ്ടു പോലും തള്ളിപ്പറഞ്ഞിട്ടുണ്ടൊ ഇങ്ങനാണൊ എന്നെ കണ്ടതു ചേച്ചീ
💬 Comments
View all comments