0%

Chapter Title : ആസക്തിയുടെ അഗ്നിനാളങ്ങൾ 17 [പോക്കർ ഹാജി] [Climax]

. സങ്കടം സഹിക്കാന്‍ വയ്യാതെ കരഞ്ഞു തളര്‍ന്ന രാധയെ മാലതിയും രവിയും കൂടി പൊക്കിയെടുത്തു കട്ടിലിലിരുത്തി . അപ്പോഴും തല കുനിച്ചു കരയുന്ന രാധയെ കണ്ടു മാലതിക്കും കരച്ചിലു വന്നു . പോട്ടെടി മോളെ നീയെന്നോടു ക്ഷമിക്കെടി . നിന്നെ എനിക്കു കളയാന്‍ പറ്റാത്തതു കൊണ്ടല്ലെ ഞാനിങ്ങനൊക്കെ ചിന്തിച്ചതു . നീ കരയല്ലെ നീ കരഞ്ഞാല്‍ പിന്നെ എനിക്കു വലിയ വിഷമം വരും . ഇല്ല ചേച്ചീല്പഞാന്‍ കരയുന്നില്ല . എന്നാലും ചേച്ചി ഇത്രക്കു വേണ്ടായിരുന്നു കേട്ടൊ . കണ്ണുനീര്‍ തുടച്ചു ഏങ്ങലടിച്ചു കൊണ്ടു പറഞ്ഞു . പെട്ടന്നു രാമന്‍ ചാടിക്കേറിപ്പറഞ്ഞു നിങ്ങളൊന്നു നിറുത്തെടീ ദേ നിന്റെയൊക്കെ കരച്ചിലു കണ്ടിട്ടു മായ മോളും കരയുന്നു . അവളെ വെറുതെ വിഷമിപ്പിക്കല്ലെ . എങ്ങലടിച്ചു കൊണ്ടിരുന്ന രാധ അച്ചന്റെ വാക്കു കേട്ടു മായയെ നോക്കി . മായ കരയുന്നതു കണ്ടിട്ടു അവളുടെ കണ്ണുനീരു തുടച്ചു കൊണ്ടു പറഞ്ഞു . നീയെന്തിനാടി മോളെ കരയുന്നതു . നിങ്ങളു വഴക്കു കൂടുവാണൊ പോടി അസത്തെ വഴക്കാണൊ ഇതു . ഇതു ഞാനും ചേച്ചിയും തമ്മിലുള്ള സ്‌നേഹം കൊണ്ടുള്ള കരച്ചിലാടി പെണ്ണെ . നിന്റമ്മക്കു എന്നോടിത്രക്കു സ്‌നേഹമുണ്ടെന്നു അപ്പച്ചി അറിഞ്ഞില്ലെടീ . അതു കേട്ടു മായയുടെ മുത്തു പുഞ്ചിരി വിരിഞ്ഞു . രാധ തിരിഞ്ഞു മാലതിയെ നോക്കി അപ്പോഴും മാലതിയുടെ കരച്ചിലു തീര്‍ന്നിരുന്നില്ല . അവളടുത്തേക്കു നീങ്ങിയിരുന്നിട്ടു മാലതിയുടെ തോളിലൂടെ കയ്യിട്ടു കൊണ്ടു പറഞ്ഞു . ചേച്ചീ നിങ്ങളെല്ലാം ഇനി അവിടെ വന്നു താമസിച്ചാല്‍ മതി . എനിക്കവിടുത്തെ ഒന്നും വേണ്ട . എല്ലാം ചേച്ചിക്കുള്ളതാണു . അല്ലെങ്കി തന്നെ എനിക്കെന്തിനാ അതൊക്കെ എനിക്കെന്റെ ഭര്‍ത്താവിന്റെ വീട്ടിലില്ലെ എല്ലാം . ഇതു ചേച്ചിക്കവകാശപ്പെട്ടതാ . അതു ഞാങ്ങളെല്ലാവരും നേരത്തെ തീരുമാനിച്ചു വെച്ചിരുന്നതാ ചേച്ചീ . അതു കേട്ട് മാലതി തലയുയര്‍ത്തി രാധയെ നോക്കി എന്നിട്ടവളെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു . എന്നോടു വിഷമം ഒന്നും തോന്നരുതു മോളെ . നിങ്ങളൊക്കെയാണു എന്റെ സന്തോഷം . ചേച്ചി പേടിക്കണ്ട ചേച്ചിക്കു എന്തു സംഭവിച്ചാലും ഞങ്ങളുണ്ടു ചേച്ചീടെ

💬 Comments

View all comments