Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]
ചിരിച്ച മുഖത്തോടെ പോകാൻ ഞാൻ ശ്രദ്ധിച്ചു.
അവിടേക്ക് ചെന്ന എന്നെ വിടർന്ന ചിരിയോടെ സ്വീകരിച്ച കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു, കുറച്ചു മുന്നേ പൊട്ടിക്കരഞ്ഞു എന്റെ സമാധാനം കൂടി കെടുത്തിയവൾ ഇപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ എന്റെ മുന്നിൽ ചിരിച്ചു നിക്കുന്നു. പെണ്ണുങ്ങൾക്ക് ഇത് എങ്ങനെ എങ്ങനെ സാധിക്കുന്നു എന്ന് സത്യത്തിൽ അത്ഭുതം തോന്നി. മമ്മൂട്ടി വീരഗാഥയിൽ പെണ്ണുങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ സത്യം എന്ന് ഓർത്തു. വികാരങ്ങളെ മറച്ചുവെക്കാൻ ഇത്രത്തോളേം കഴിവ് മറ്റൊരു സൃഷ്ടിക്കും ദൈവ്വം കൊടുത്തുകാണില്ല.
ഷാഹു അവിടെത്തന്നെ ഉണ്ടായിരുന്നു, അവളെ മുന്നേ വന്നു കണ്ടത് നന്നായി എന്ന് തോന്നി.
" നീ എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നെ " ഷാഹു ചോദിച്ചു.
" ഒന്നുമില്ലടാ ഇത്തിരി ജോലി കൂടുതൽ ഉണ്ടായി അതാകും" ഞാൻ പറഞ്ഞൊഴിഞ്ഞു
" ഡാ ഞാൻ ഒരു വില്ല എടുത്തു മാറാൻ ആലോചിക്കുവാണ്, അഞ്ചു ബെഡ്‌റൂമുണ്ട്, മുകളിലും താഴെയും കിച്ചനും ഉണ്ട് നീ മുകളിലത്തെ പോർഷനിൽ താമസിക്കുന്നോ. നീ ഇപ്പോൾ ചീഫ് ആയില്ലേ അവിടെ ഹോബ്സ് റെന്റ് അലോവെൻസ് കൂടുതൽ ഉണ്ടല്ലോ, കല്യാണം കഴിച്ചു കൊണ്ടുവന്നാൽ നല്ലതല്ലേ , അറുപതിനായിരം ദിർഹം ആണ് ഒരു വർഷം. എട്ടു ചെക്ക് കൊടുത്താൽ മതി. എന്റെ ഒരു ക്ലയന്റിൻറെ പ്രോപ്പർട്ടി ആണ് അതാ ഇത്രേം റേറ്റ് കുറവ്. നീ ഇരുപതിനായിരം തന്നാൽ മതി എട്ടു പ്രാവശ്യമായി" അവൻ എന്നോട് ചോദിച്ചു.
" നോക്കാം ഡാ സമയമുണ്ടല്ലോ" ഞാൻ പറഞ്ഞു.
" സമയമില്ല , പെട്ടെന്ന് പറയണം ഇല്ലേൽ വേറെ ആർക്കേലും പോകും, ഷാർജ
💬 Comments
View all comments