Chapter Title : ആഷി 2 [Floki kattekadu]
താ ഷാക്കി...
ഞാൻ എന്റെ ഫോൺ എടുത്തു റോയിയെ വിളിച്ചു, പ്രശ്നമൊന്നും ഇല്ല ഇന്നലത്തെ കെട്ടു വീട്ടിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് കബോർഡിൽ നിന്ന് ഒരു ഷോർട്സും ടി ഷർട്ടും കൊടുത്തു റൂമിനു വെളിയിൽ ഇറങ്ങി... 5 മിനിറ്റിനു ശേഷം നീനു എന്നെ വിളിച്ചു.
ഞാൻ കയറിച്ചെന്നു. എനിക്ക് മനസ്സിലായി അവളെ കൊണ്ട് എണീറ്റ് നടക്കാൻ വയ്യ എന്ന്. ഞാൻ അവളെ എന്റെ തോളിൽ കൈവെച്ചു എണീക്കാൻ സഹായിച്ചു. അവളെ കൊണ്ട് അത്ര പോലും ആവുന്നില്ല എന്ന് കണ്ടപ്പോൾ എനികിത്തിരി പേടി തോന്നി. അവളെ കയ്യിൽ കോരി എടുത്തു ഞങ്ങളുടെ ഫ്ലാറ്റിൽ കൊണ്ട് വന്നു സോഫയിൽ ഇരുത്തി. ശേഷം ആഷിക്കു ഉണ്ടാക്കിയ ലെമൻടീ പോലെ ഒരെണ്ണം അവൾക്കും കൊടുത്തു. ഒപ്പം ഒരു കുപ്പി വെള്ളവും. എന്നിട്ട് പോയി കുളിക്കാൻ പറഞ്ഞു. കുറച്ചു നേരം ഇരുന്ന ശേഷം അവൾ പതുക്കെ ബാത്‌റൂമിൽ പോയി. ഞാൻ എന്റെ BSC നഴ്സ് സുഹൃത്ത് രശ്മിയേ. വിളിച്ചു തലേന്നത്തെ കെട്ട് പോകാനുള്ള ടാബ്ലറ്റ് അയക്കാൻ പറഞ്ഞു. അവൾ വാട്സാപ്പിൽ അയച്ചു തന്നു. ആഷി അപ്പോഴും ഉറങ്ങുകയാണ്. ഞാൻ പെട്ടന്ന് പോയി ടാബ്‌ലെറ്റും ഒപ്പം കഴിക്കാനുള്ള ഫുഡും വാങ്ങി ഫ്ലാറ്റിൽ തിരിച്ചെത്തി.
അപ്പോഴേക്കും കുളി കഴിഞ്ഞു നീന സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. ആള് കുറച്ചൊന്നു ഉഷാറായിരുന്നു. ഞാൻ ആഷിയെ എണീപ്പിച്ചു നന്നായി കുളിപ്പിച്ച് ഞങ്ങൾ മൂന്നു പേരും കൂടി ഫുഡ് അടിച്ചു. ശേഷം രണ്ട് പേർക്കും ടാബ് കൊടുത്തു. ഞാൻ പോയി കുളിച്ചു ഫ്രഷ് ആയി. രണ്ട് പേരോടും നന്നായി റസ്റ്റ് എടുക്കാൻ പറഞ്ഞു ഓഫീസിലേക്ക്
💬 Comments
View all comments