Chapter Title : ആഷി 2 [ഗഗനചാരി]
ഞാൻ എണീറ്റു ചപ്പാത്തി എടുത്ത് പ്ലേറ്റിൽ ഇട്ടു കറിയും ഒഴിച്ചു……. ഞാൻ ആഷിയുടെ അടുത്ത് പോയി ഇരുന്നു അവളെ നേരെ കിടത്തി…
നീ എണീറ്റെ എന്നിട്ട് ഇത് കഴിക്ക്……
എനിക്ക് വേണ്ട…..
എണീക്കാനല്ലേ പറഞ്ഞത്…ഞാൻ അവളെ പിടിച്ചു ഇരുത്തി, പ്ലേറ്റിൽ നിന്ന് ചപ്പാത്തി ഓരോ കഷണങ്ങളായി എടുത്ത് അവളുടെ വായിൽ വെച്ച് കൊടുത്തു…… അവളുടെ കണ്ണൊക്കെ ആകെ കലങ്ങിയിട്ടാണ് ഉള്ളത്……. മുഖമാകെ ചുവന്നിരിക്കുന്നു…….. . മതി അവൾ എണീറ്റു പോയി വായ കഴുകി വന്നു വീണ്ടും കിടന്നു ഇത്തവണ കിടക്കുമ്പോൾ പുതപ്പ് തലയോടെ മൂടി…….. ഞാൻ ലൈറ്റ് off ചെയ്തു കിടന്നു……
ഞാൻ ഒന്നും ചോദിക്കാനോ പറയാനോ നിന്നില്ല…… കുറച്ച് നേരം ഫോൺ നോക്കിയിരുന്നു ഞാനും കിടന്നു…… നിർത്താതെയുള്ള പുതപ്പിന്റെ ഇളക്കം കാരണമാണ് ഒന്ന് ഞെട്ടി എഴുന്നേറ്റത്…….
ആഷീ………. ആഷീ…….. മറുപടി ഒന്നും ഇല്ല ഞാൻ ടേബിൾ ലാമ്പ് ഓൺ ചെയ്തു……ആഷി ആകെ കിടന്ന് വിറക്കുന്നുണ്ട്…….. ഞാൻ വീണ്ടും വിളിച്ചു,,,,,,, ഒന്നും മിണ്ടാതെ ആയപ്പോൾ ഞാൻ പുതപ്പ് ഒന്ന് മാറ്റി….. കൈ രണ്ടും ചുരുട്ടി താടിയോടു ചേർത്തു വെച്ച് കിടക്കുകയാണ്….പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നുണ്ട്……ഞാൻ ഒന്ന് നെറ്റിയിൽ കൈ വെച്ചു നോക്കി….പടച്ചോനെ നല്ല ചൂട് ഉണ്ടല്ലോ….. എന്താ ഇപ്പൊ ചെയ്യുക……. ഞാൻ എന്റെ ഒരു ടി ഷർട്ട് കീറി കുറച്ച് വെള്ളം ആക്കി നെറ്റിയിൽ വെച്ചു.,…… കാൽ എടുത്ത് എന്റെ മടിയിൽ വെച്ചു നന്നായി തിരുമ്മി ചൂട് കൊടുത്തു……. എത്രനേരം തിരുമ്മി എന്നറിയില്ല ഇപ്പൊ വിറയൽ മാറി പക്ഷേ ചൂട് അത് പോലെ തന്നെ ഉണ്ട്…… ഞാൻ കുറച്ച്
💬 Comments
View all comments