Chapter Title : ആഷി 2 [ഗഗനചാരി]
വന്നിരുന്നു……..
അവൻ ഞങ്ങളെയും കൊണ്ട് കുറച്ച് കൂടെ മുന്നോട്ട് നടന്നു….. ഒരു ബൈക്ക് കാണിച്ചു കൊണ്ട് അതെടുത്തോളാൻ അവൻ എന്നോട് പറഞ്ഞു…….
രാസ്ത പതാ ഹേ ന?
ഹാ….
ടീക് ഹേ ആപ് ജാ…. ഹം പീച്ചേ സെ ആയെഗ……
ഞാൻ വണ്ടിയും എടുത്ത് വിട്ടു, മണ്പാതയിലൂടെ വണ്ടി ഞാൻ ഓടിച്ചു……
അവരെ കാണാനില്ലല്ലോ?
അതാ ഞാനും നോക്കുന്നത്……. എനി പണി ആവുമോ?
എനിക്ക് പേടി ആയിട്ട് വയ്യ…….
നീ പേടിക്കാതിരിക്ക് ഞാൻ ഇല്ലേ…… അവർ ഒന്നും ചെയ്യില്ല……….
കുറച്ച് കാലം എം എം എ പഠിച്ച ധൈര്യത്തിൽ ഞാൻ അവളെ അശ്വസിപ്പിച്ചു…….
ഞങ്ങൾ ടെൻറ്റിനരികേ എത്തി.. ആഷീ നീ അകത്തു കേറിക്കോ…….
പുറത്തിറങ്ങേണ്ട…….. ഞാൻ അവരെയും കാത്തു ടെൻറ്റിനു മുന്നിൽ നിന്നു….. കുറച്ച് കഴിഞ്ഞു രണ്ട് ബൈക്കിന്റെ വെട്ടം കണ്ടു…. ദൈവമേ പണി ആയി… ഉള്ളിൽ പേടി പുറത്ത് കാണിക്കാതെ ഞാൻ നിന്നു…….
അവർ എന്റെ അടുത്തായി വണ്ടി നിറുത്തി…. കൈയിൽ ഉണ്ടായിരുന്ന ഒരു കവർ എനിക്ക് തന്നു…..
ഖാനാ ഹേ…… ഓർ കുച്ച് നഹി മിലേഖ….
ഞാൻ അത് വാങ്ങി കൈയിൽ വെച്ചു…. അവർ വണ്ടിയിൽ നിന്നിറങ്ങി സിഗേരറ്റ് കത്തിച്ചു, ഒന്ന് എനിക്കും വെച്ച് നീട്ടി…
നഹി….. ബഹൻ ഹേ അന്തർ, ഉസ്‌കോ പത്താ ചലേഖ തോ മാർ ഡാലെൻഗ….
അവർ ഒന്ന് ചിരിച്ചു….. ഞാൻ ചാവി കൊടുത്തു, നാളെ കാണാം എന്നും പറഞ്ഞു അവർ വണ്ടിയും എടുത്ത് പോയി….
ഞാൻ ടെൻടിനകത്തു കയറി….
അവർ പോയോ?
ഹാ പോയി…
ഹാവൂ…ഇപ്പോഴായാണ് സമാധാനം ആയത്….
💬 Comments
View all comments