Chapter Title : ആഷി 4 [Floki kattekadu]
കൊണ്ടിരിക്കും. പല പ്രശ്നങ്ങളിലും നമ്മളെ തോൽപിച്ചു കൊണ്ടിരിക്കും. എന്നാൽ ഒരു പോയിന്റ് ഉണ്ട്, “ഇനി തോൽക്കാൻ മനസ്സില്ലടാ” എന്ന് നമ്മള് നമ്മളോട് തന്നെ പറയുന്ന ആ പോയിന്റ്. റോയിയുടെ കാര്യത്തിൽ അത് നീനു ആണ്, അന്ന് മുതൽ റോയ് ഒന്നിനും എവിടെയും തോറ്റില്ല. ഗൾഫിൽ മതിയാക്കി നാട്ടിൽ വന്നു കഷ്ടപ്പെടുന്ന നാളുകളിൽ റോയ് വിളിച്ചു ബിസിനസ് തൊടങ്ങാം എന്ന് പറഞ്ഞപ്പോഴും മനസ്സിലെ പേടി മാറ്റിയത് നീനു ആയിരുന്നു.
“നി ആഷിയെയും കൂട്ടി ഇങ്ങു പോര്, ഒന്നും ഇല്ലങ്കിലും പട്ടിണിയില്ലാതെ ഞാൻ നോക്കിക്കോളാം എല്ലാത്തിനെയും”
എന്ന് പറഞ്ഞതും നീനു ആയിരുന്നു. നീന അങ്ങനെ ആണ്. കുട്ടികളില്ലാത്തതിന്റെ പേരിൽ ഒളിഞ്ഞും തെളിഞ്ഞും കെട്ടിരുന്ന കളിയാക്കലുകളും ശാപവാക്കുകളും കാരണം ആഷി നാട് മടുത്തിരുന്നു. പലപ്പോഴും തലയണയിൽ അമർത്തി കരയുന്ന ആഷി ബാംഗ്ലൂർ വന്നതിനു ശേഷം കരഞ്ഞതെ ഇല്ല. മറിച്ചു എന്നെ അത്ഭുപെടുത്തികൊണ്ടിരുന്നു. ആഷിയെ ഇങ്ങനെ മാറ്റാൻ നീനക്കല്ലാതെ മറ്റാർക്കും കഴിയും?
എനിക്കൊരു സംശയം കുട്ടികൾ ഉണ്ടാതിരിക്കുന്നത് ഒരു തെറ്റാണോ? കുട്ടികളില്ലാത്തതിന്റെ പേരിൽ പല ഭാര്യാഭർത്താക്കന്മാരെ ഒറ്റപ്പെടുത്തുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന യാഥാർഥ്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. എന്റെയും ആഷിയുടെയും ശരീരത്തിന് അല്ലങ്കിൽ മറ്റെന്തിനോ ഒരു ചെറിയ കുഴപ്പം ഉണ്ട് അതൊരു രോഗമാണോ എന്ന് പോലും പറയാൻ സാധിക്കില്ല. അതിൽ ഞങ്ങളെന്തു പിഴച്ചു. ചികിൽസിക്കുക എന്നത് മാത്രമാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്. അത് ചെയ്തു കൊണ്ടേ ഇരിക്കുന്നു. എന്റെ കാര്യം വിട്ടു കളയാം, മച്ചിപ്പെണ്ണ് കല്യാണത്തിന് വന്നാൽ നല്ലതല്ല പറഞ്ഞവർ പോലും ചുറ്റുവട്ടത്തുണ്ടായിരുന്നു എന്നത് എത്രത്തോളം ഇരുട്ട് നിറഞ്ഞ സമൂഹമാണ് നമ്മുടേതെന്നു കാണിച്ചു തന്നു. നമ്മള് ഇപ്പോഴും ഇരുപത്തിയോന്നാം നൂറ്റാണ്ടിലാണെന്ന് പറയുന്നത് വെറുതെയാണ്. ഇന്നും ഇതുപോലുള്ള അന്ധവിശ്വാസങ്ങളും, നിറവും, ജാതിയും, മതവും നോക്കി നടക്കുന്ന കോമരങ്ങളുടെ നൂറ്റാണ്ടിലാണ്. അവരോടെല്ലാം ഒന്നേ പറയാനൊള്ളൂ
“പോയി ഊംബ് മൈരേ”
ഞാൻ പറഞ്ഞു വന്നത്, നീന... എന്റെ ജീവിതത്തിൽ നീനക്ക് പകരം വെക്കാൻ മറ്റാരും ഇല്ല. എന്റെ ആഷിയുടെ നിറഞ്ഞ ചിരി വീണ്ടും എനിക്ക് തന്ന ഞങ്ങളുടെ സ്വന്തം നീന
നീന നടന്നു വന്നു എന്റെ അരികിൽ ഇരുന്നു...
💬 Comments
View all comments