Chapter Title : ആഷി 4 [Floki kattekadu]
കണ്ണാടിയിലേക്ക് നോക്കിയേ എന്റെ തല തിരിച്ചു കൊണ്ട് അവളിലേക്ക് മാറ്റി.
“ആദ്യം കഴിക്ക്, അത് കഴിഞ്ഞു മതി അവിഹിതം”
നീനയുടെ സ്വരം ഒരു കല്പന പോലെ തോന്നി. എന്റെ ചുണ്ടുകളിൽ അറിയാതെ ഒരു ചിരി പടർന്നു. നീന ഒരു പാക്കറ്റ് വെറ്റ് വൈപ്പസ് എടുത്തു വെച്ചു. ഒപ്പം അവളുടെ മൊബൈലും... എന്നിട്ട് നേരത്തെ വാട്സാപ്പിൽ അയച്ച വീഡിയോ പ്ലേ ചെയ്യാൻ തുനിഞ്ഞു. എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. നീനു ഒന്ന് കൂടി എന്റെ അടുത്തേക്ക് വന്നു. നീനു, മുടി പോണി ടൈൽ സ്റ്റൈലിൽ ഒതുക്കി വെച്ചിരിക്കുന്നു. കെട്ടിവെക്കാത്ത കുറച്ചു മുടിയിഴകൾ നീനുവിന്റെ കണ്ണിനെ പാതി മറച്ചു കൊണ്ട് മുഖത്തുതീർന്നു. നീനു ഇടത്തെ കൈ കൊണ്ട് അവ ചെവിക്കു പുറകിൽ വെച്ചു. ശേഷം ഒരു കൈ എന്റെ നെഞ്ചിൽ വെച്ചു. പെരുമ്പറ കണക്കു മിടിക്കുന്ന എന്റെ ഹൃദയത്തെ തൊട്ടു കൊണ്ട് നീനു ഒരു കാര്യം പറഞ്ഞു
“Do you wanna see the real face of Aashi?... എനിക്കറിയില്ല ഷാക്കീ ഇപ്പോൾ ഇത് കാണണോ വേണ്ടയോ എന്ന്, പക്ഷെ ഷാക്കീ ഇത് കാണുന്നതാണ് ശരി എന്നെനിക്കു തോന്നുന്നു, എപ്പോഴായാലും ഷാക്കീ അറിയേണ്ടത് തന്നെ ആണ്”
ഇത് പറയുമ്പോൾ നീനയുടെ മുഖം ഒട്ടും സുഖകരമല്ലായിരുന്നു. ഇന്നുവരെ ഞാൻ നീനയിൽ കാണാത്ത ഒരു തരം അസ്സ്വസ്ഥത അവളുടെ മുഖത്ത് നിഴലിച്ചു നിന്നു. ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു. ഞാൻ ഭയന്ന പോലെ ആ വീഡിയോയിൽ എന്തോ ഉണ്ട്. എന്റെ കണ്ണുകൾ അറിയാതെ കണ്ണാടി ചില്ലിലൂടെ അകത്തേക്ക് കൊണ്ട് പോയി. ആഷി ഇപ്പോഴും, കയ്യിലെരിയുന്ന സിഗിറേറ്റുമായി ഇരിക്കുകയാണ്. അവർ പരസപരം കണ്ണിൽ നോക്കി നില്കുകയാണ്. ആഷിയുടെ ഒരു കൈ കൊണ്ട് തീയോയുടെ കൈകളിൽ തഴുകുന്നുണ്ട്. തലോടിക്കൊണ്ടിരിക്കുന്നു... എനിക്കെന്റെ സമനില നഷ്ടപെടുന്ന പോലെ തോന്നി. ഞാൻ സംശയിച്ചത് ശരിയാവുകയാണോ?
“നീന അല്ലല്ലോ ആഷി”
എന്റെ മുന്നിൽ വെച്ച ചില്ലു പത്രത്തിലേക്കു നീന ഒരു ബർഗർ വെച്ചു തന്നു. ഒപ്പമുള്ള ഗ്ലാസിലേക്ക് എനിക്കറ്റവും ഇഷ്ടപെട്ട പൈനാപ്പിൾ ജ്യൂസ് പകർന്നു തൊട്ടു മുന്നിലിരിക്കുന്ന മൊബൈൽ പാറ്റേൺ.
💬 Comments
View all comments