Chapter Title : ആഷി [ഗഗനചാരി]
ലേറ്റ് ആവും, നീ ലഞ്ച് കഴിച്ചോ?
ആ, കഴിഞ്ഞപ്പോഴാ ഡോക്ടർ വിളിച്ചത്,
എനിക്ക് കഴിക്കണം,
റൂമിൽ എത്തിയിട്ട് പറഞ്ഞാപ്പോരേ?
മതി.
അല്ല ഡോക്ടറെ ആകെ രണ്ട് കിലോമീറ്റർ അല്ലേ ഉള്ളൂ, അതങ്ങു നടന്നാപ്പോരേ?
ഈ തടിയും വെച്ച് നടന്നാൽ ഒരു വിധം ആവും ഞാൻ ,
അടിപൊളി,,,, നിങ്ങൾ ഈ രോഗികളോടൊക്കെ നടക്കണം നടക്കണം എന്ന് പറഞ്ഞിട്ട് നിങ്ങള് ഒരടി പോലും നടക്കലില്ലലോ….
അപ്പോഴേക്കും ഞങ്ങൾ ഹോട്ടലിൽ എത്തിയിരുന്നു, ലിഫ്റ്റിൽ കയറി മുകളിൽ എത്തി,
നീ എന്തെങ്കിലും കഴിക്കാൻ ഓർഡർ ചെയ്യ് ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം,,,,,,
ഓക്കേ .
ഞാൻ റൂമിൽ ചെന്ന് ഫുഡ് ഓർഡർ ചെയ്തു, ടീവി ഓൺ ചെയ്തു ബെഡിൽ ഇരുന്നു, ഒരു പത്തിരുപതു മിനുട്ടിനു ശേഷം ഫുഡ് എത്തി, ഞാൻ ഡോക്ടറെ ഫോൺ ചെയ്തു,
ഡോക്ടറെ ഫുഡ് എത്തിയിട്ടുണ്ടേ, പെട്ടന്ന് വന്നില്ലെങ്കിൽ തണുത്തു പോവും,
ഇതാടാ ഞാൻ റൂമീന്ന് ഇറങ്ങുന്നാ,,,,
പെട്ടെന്ന് വാ,,, ഞാൻ ഫോൺ കട്ട് ചെയ്തു നിമിഷങ്ങൾക്കകം ഡോക്ടർഉം വന്നു,
എന്നാ ഫുഡ്?ഫ്രൈഡ് റൈസ്,,,,
ഡോക്ടർ ബെഡിൽ തന്നെ ഇരുന്നു ഫുഡ് കഴിച്ചു, ഞാൻ നടുക്കായി കിടന്നു,
ഡോക്ടർ എന്താ നേരത്തെ ഇറങ്ങിയത്?
ഞാൻ നേരെത്തെ അറ്റൻഡ് ചെയ്ത സെഷൻ ആടാ അത്, വീണ്ടും അറ്റൻഡ് ചെയ്യുമ്പോൾ ബോറടിക്കും, അതാ നേരത്തെ ഇറങ്ങിയത്,
അപ്പൊ അവരൊക്കെ എപ്പോഴാ വരാൻ?
അവർ ഒരു ഏഴര ആവുമ്പോഴേക്കും എത്തും,
ടീവി കണ്ട് കൊണ്ടിരിക്കെ ഞാൻ ഉറക്കത്തിലേക്ക് വീണു, ഉറക്കം ഞെട്ടി കണ്ണ് തുറന്നു നോക്കുമ്പോൾ ടീവി ഓണിൽ തന്നെ ആണുള്ളത്
💬 Comments
View all comments