Chapter Title : ആഷി [ഗഗനചാരി]
തൂങ്ങി കിടപ്പുണ്ട്,
ചായയും എടുത്ത് ഞങ്ങൾ പതിവ് പോലെ കുറച്ച് മാറിനിന്നു സിഗും വലിച്ചു ഒരു സെന്റർഫ്രഷും ചവച്ചു വണ്ടിയിലേക്ക് വന്നു, പതിവ് പോലെ ആഷി പിൻസീറ്റിൽ ഇരുന്നു, റിൻസി മാം ഫ്രന്റിലും ഇരുന്നു, പുലർച്ചെ ഒരു നാലര ആയപ്പോഴേക്കും ഞങ്ങൾ അവിടെ എത്തിയിരുന്നു, അവർക്ക് ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ കയറി റൂമിന്റെ കീ വാങ്ങി.
മാഡം ഡ്രൈവേഴ്‌സിനുള്ള ഡോർമിറ്ററി ഫസ്റ്റ് ഫ്ലോറിൽ ഉണ്ട്, റിസെപ്ഷനിസ്റ് പറഞ്ഞു.
ഡ്രൈവർ ഡോര്മിറ്ററിയിലേക്ക് പൊയ്ക്കോളൂ,,,,
റിൻസി മാം ഒന്നാക്കി പറഞ്ഞു, അനൂജ അത് കേട്ട് ചിരി അടക്കാൻ കഴിയാതെ പാട് പെട്ടു,
എസ്ക്യൂസ്‌മി, ഹി ഈസ് മൈ ബ്രദർ, നോട്ട് ഡ്രൈവർ
സോറി മാം, സോറി സർ, റിസെപ്ഷനിസ്റ് എന്നോടും അഷിയോടും സോറി പറഞ്ഞു,
ഒരു സിംഗിൾ ബെഡ്‌റൂം അവൈലബിൾ ആണോ?
ഷുവർ മാം. ഐഡി കാർഡ് പ്ലീസ്,
ഞാൻ എന്റെ ഐഡി കൊടുത്തു. റൂമിന്റെ കീയും വാങ്ങി നടന്നു…
ടാ ഷാനു ഇതൊന്ന് എടുക്കെടാ,,,
ഡ്രൈവർ അല്ലേ? ഇപ്പൊ എടുത്ത് തരാം,,,, നോക്കി നിന്നോ,,,
അനു ചേച്ചി അവിടിരുന്നു ഇളിക്കുന്നത് കണ്ടല്ലോ?
ഞാനോ? ഏയ് ഇല്ല.
ഇളിച്ചോ, നാളെ സെമിനാറും കഴിഞ്ഞ് റൂമിൽ തന്നെ ഇരുന്നോ,,,,, ഞങ്ങൾ പുറത്തൊക്കെ കറങ്ങിയിട്ട് വരാം….
മാഡം ലഗേജ് റൂം ബോയ് എത്തിച്ചു തരും, ലിഫ്റ്റ് ഈസ് തേർ,
ഞങ്ങൾ നടന്നു ലിഫ്റ്റിൽ കയറി, ആറാമത്തെ നിലയിലാണ് റൂം, ഞാൻ നേരെ റൂമിൽ കയറി കിടന്നു, നല്ല ക്ഷീണം ഉള്ളത് കൊണ്ട് എപ്പോഴോ ഉറങ്ങിപ്പോയി. ശക്തിയായി ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്,
💬 Comments
View all comments