ആഷ്‌ലിൻ 2 [Jobin James]

📝 Ongoing

👁 203768 views ❤ 555 likes 💬 81 comments

ആഷ്‌ലിൻ 2
Ashlin Part 2 | Author : Jobin James | Previous Part

കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് നന്ദി.. ജീവിതത്തിൽ ആദ്യമായിട്ടാണ് എഴുതിയത് നാലാൾ കാണുന്നത്. എഴുത്തിൽ ഉള്ള എന്ത് പ്രശ്നവും ഒരു മടിയും കൂടാതെ പറയാം. മെച്ചപ്പെടുത്താൻ ഞാൻ തീർച്ചയായും ശ്രെമിക്കും. പ്രണയ കഥകളുടെ നായകന്മാർ ആയ MK, Ne-Na, പ്രണയരാജയെ ഓർത്ത് കൊണ്ട്.."നിനക്ക് ചോറും ഓംലെറ്റും പോരെ" ഞാനവളെ നോക്കി ചോദിച്ചു.

"നോൺ വെജ് വേണമെന്ന് പറഞ്ഞപ്പോ ഓംലറ്റ് വെച്ച് ഒതുക്കാൻ പോവണോ? പറ്റില്ല.. എനിക്ക് ബീഫ് തന്നെ വേണം" അവൾ തീർത്തു പറഞ്ഞു

"നീയാര് പാലക്കാരി അച്ചായത്തിയോ ബീഫ് മാത്രം കഴിക്കാൻ"

"എനിക്ക് ബീഫ് ഇഷ്ടാ"

"നീയുണ്ടാക്കേണ്ടി വരും, ഞാൻ മേടിച്ചോണ്ട് വരാം"

"വാക്ക് പറഞ്ഞാ പാലിക്കണം"

"പുല്ല്" ഞാൻ പുറത്തോട്ട് ഇറങ്ങുന്നതിന്റെ ഇടയിൽ വീണ്ടും പറഞ്ഞു.

ഞാൻ ബീഫ് വാങ്ങാനായി സൂപ്പർമാർക്കറ്റിലേക്കു ഇറങ്ങി.

..

"നീയിവിടെ എന്തെടുക്കാ, ഈ ബീഫ് ഒന്ന് കഴുകിയെടുക്ക്" അടുക്കളയിൽ അവളെ കാണാഞ്ഞിട്ട് ഞാൻ അവളെ വിളിച്ചു കൊണ്ട് പറഞ്ഞു.

"എടിയേ നീയെവിടെ" കാണാഞ്ഞിട്ട് ഞാൻ ഒന്ന് കൂടെ വിളിച്ചു.

മറുപടി ഒന്നും കാണാത്തത് കൊണ്ട് ഞാൻ അവളെ ഓരോ മുറിയിൽ ആയി നോക്കാൻ തുടങ്ങി, മൂന്നു മുറികൾ ആണുള്ളത്. രണ്ടെണ്ണം മാത്രേ സ്ഥിരമായി ഉപയോഗിക്കാറുള്ളൂ ഒരെണ്ണം എന്റെ. മറ്റേത് അമ്മയുടെ മുറി. ഒരെണ്ണം അനിയത്തി വരുമ്പോ അവളുടെ ഫാമിലിക്ക്.

എന്റെ മുറിയുടെ വ

📚 Chapters

1 published

Related Stories

💬 Comments

View all comments