0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 456
ആണെങ്കിൽ പറയുകയേ വേണ്ട. തിരക്കിനിടയിൽ ആഷ്‌ലിൻ എനിക്ക് മെസ്സേജ് അയച്ച് വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അവളുടെ വിവാഹ വസ്ത്രത്തെ പറ്റിയും ധരിക്കാൻ പോകുന്ന ആഭരണത്തിനെ പറ്റിയും എല്ലാം. സത്യത്തിൽ എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാൻ ആവുന്നില്ല.. എങ്ങനെ ഇവിടെ വരെ എത്തിയെന്ന്. അവൾടെ ദൃഡനിശ്ചയം ഇല്ലെങ്കിൽ ഞാൻ വെറുമൊരു നിരാശാകാമുകൻ മാത്രമായി തീർന്നേനെ. അവളാണ് എല്ലാത്തിനും മുൻകൈ എടുത്തത്, ഞാൻ പുറകിൽ നിന്നതേ ഉള്ളു.
തിരക്കെല്ലാം കഴിഞ്ഞ് റൂമിലെത്തി ബെഡിലേക്ക് കിടന്നപ്പോൾ ഞാനവൾക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ചു. "വേഗം ഉറങ്ങിക്കോ.. നാളെ ഉറങ്ങാൻ പറ്റില്ല.." "അതെന്താ.." കൺഫ്യൂസ്ഡ് സ്മൈലി വെച്ച് അവൾ റിപ്ലൈ അയച്ചു. "നിന്നെ ഞാൻ ഉറക്കില്ലലോ" "ഉഫ്.. താനെന്തൊരു വഷളൻ ആടോ" "ഹോ.. ഇപ്പോ ഞാനായി വഷളൻ, എത്ര നാളായി ഒരുമ്മ പോലും തരാതെ" ഞാൻ സെന്റി സ്മൈലി മൂന്ന് നാലെണ്ണം വെച്ചു. "അച്ചോ.. പാവം.. നാളെ തരാം ട്ടൊ" കണ്ണടച്ച് കാണിക്കുന്ന സ്മൈലി വെച്ച് അവൾ തിരിച്ചയച്ചു. "ശെരിക്കും.." "മ്മ്.. പിന്നെ.. ഇന്നലെ പപ്പ എന്താ സംസാരിച്ചേ?" "അത് നിന്റെ പപ്പക്ക് ഒരു സംശയം നിനക്ക് പപ്പയോടു സ്നേഹം ഉണ്ടോ എന്ന് ഞാനതൊന്ന് തീർത്തു കൊടുത്തതാ" "അത്രേ ഉള്ളു?" "കൂട്ടത്തിൽ പുള്ളി എന്നോട് ഇനി മുതൽ പപ്പയെന്ന് വിളിച്ചാ മതിയെന്ന് ഒരു സജഷൻ കൂടെ വെച്ചു" "എന്നിട്ട്" "എന്നിട്ടെന്താ ഞാനത് അക്‌സെപ്റ് ചെയ്തു" "റിയലി?" "ആടോ.. സത്യം" "ഐ ആം സോ ഹാപ്പി.. ഐ ലവ് യൂ കെട്ട്യോനെ" "ഐ ലവ് യു ടൂ മൈ കെട്ട്യോൾ" "ഗുഡ് നൈറ്റ്‌" "ഗുഡ് നൈറ്റ്‌" ഫോൺ മാറ്റി വെച്ച് ഞാൻ കണ്ണടച്ച് കിടന്നു അവളുടെ മുഖം മനസ്സിൽ താലോലിച്ചെപ്പോഴോ ഉറങ്ങി പോയി.. രാവിലെ എഴുന്നേറ്റപ്പോൾ വല്ലാത്ത ഒരു ഭയം.. കല്യാണം കഴിക്കാൻ പോവാണല്ലോ എന്നോർത്തു തന്നെ ആവും. സന്തോഷമുള്ള കാര്യമാണെങ്കിലും ഇതോടെ എന്റെ സർവ്വ സ്വാതന്ത്ര്യം അടിയറ വെക്കേണ്ടി വരുമെന്ന് എന്നെനിക്കറിയാം.
കുളിച്ചു വസ്ത്രം മാറാൻ വേണ്ടി ബെഡ് റൂമിൽ എത്തിയപ്പോഴേക്കും ക്യാമറ ക്രൂ റെഡി ആയിരുന്നു.. കടും നീല നിറത്തിലുള്ള സ്യൂട് ആയിരുന്നു എന്റെ കല്യാണ

💬 Comments

View all comments