0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 1.2K
തന്നെ ആണ് അവൾടെ വിശ്വാസം. മമ്മ പറഞ്ഞാൽ പിന്നെ പപ്പക്ക് എതിരഭിപ്രായമില്ല. അവൾടെ ബുദ്ധി ഓർത്ത് ഒരു നിമിഷം ഞാൻ കൈ കൂപ്പി പോയി.. കെട്ട് കഴിഞ്ഞാൽ ഇതെല്ലാം എന്റെ അടുക്കൽ ആണല്ലോ ഉപയോഗിക്കാൻ പോണേ എന്നാലോചിച്ചപ്പോൾ ഒരു നടുക്കവും. അധികം വൈകാതെ തന്നെ ആഷ്‌ലിൻ ജോലി റിസൈൻ ചെയ്ത് ലണ്ടനിലേക്ക് തിരികെ പോയി. ഇത്രക്ക് ഹൈ പേയിങ് ആയ ജോലി രാജി വെച്ച് അവൾ എനിക്കു വേണ്ടി പോരടിക്കുന്നത് കണ്ടപ്പോൾ ഞാൻ അവളെ അർഹിക്കുന്നുണ്ടോ എന്ന് പോലും തോന്നി പോയി. *** മനസ്സമ്മതമായിരുന്നു ഇന്നലെ നാളെ കല്യാണവും.. പെണ്ണ് കാണലും ചോദിക്കലും എല്ലാം കഴിഞ്ഞ് അധികം വൈകാതെ തന്നെ മനസ്സമ്മതത്തിനു തിയ്യതി നിശ്ചയിച്ചു. പെണ്ണിന്റെ പള്ളിയിൽ വെച്ചായിരുന്നു മനസ്സമ്മതം. അമ്മയും എന്റെ അനിയത്തിയും അവൾടെ കെട്ട്യോനും മക്കളും പിന്നെ അത്രയും വേണ്ടപ്പെട്ട കുറച്ച് ബന്ധുക്കളും മാത്രം ഉൾപ്പെട്ട ഒരു ചെറിയ ചടങ്ങ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷെ അവിടെ എത്തിയപ്പോഴാണ്, അവർക്ക് കല്യാണം മനസ്സമ്മതം എന്ന് വ്യത്യാസമൊന്നുമില്ലെന്ന് മനസ്സിലായത്. അത്രക്കധികം ആളായിരുന്നു.. എല്ലാവരെയും പരിചയപ്പെട്ടും വിശേഷങ്ങൾ ചോദിച്ചും നിന്നപ്പോഴേക്കും ചടങ്ങിനു സമയമായി.. ചടങ്ങ് കഴിഞ്ഞു ഇറങ്ങുന്ന സമയത്താണ് ആഷ്‌ലിന്റെ പപ്പ എന്നോട് ആദ്യമായി ദീർഘ നേരം സംസാരിച്ചത്. "ജെയ്‌സൺ.. ഒന്ന് നിൽക്കൂ" "യെസ്.. സർ പറയു" ഞാൻ ഇത് വരെ അദ്ദേഹത്തെ പപ്പ എന്ന് വിളിച്ചിട്ടില്ല അത് അവൾക്കും അറിയാം. എനിക്കങ്ങനെ ഒരു അടുപ്പം വരുന്നത് വരെ ഞാൻ വിളിക്കില്ല എന്നവളോട് പറഞ്ഞിട്ടും ഉണ്ട്. "എന്റെ മോൾടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ സമ്മതിച്ചത്..
പക്ഷെ ജെയ്‌സണെ

💬 Comments

View all comments