0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 1.2K
കണ്ടു കൊണ്ട് ഞാൻ കാറിനരികിലേക്ക് നടന്നു. കുറച്ചപ്പുറത്തു മരത്തണലിൽ കസിൻസിന്റെ കൂടെ സംസാരിച്ചു കൊണ്ടിരുന്ന ആഷ്‌ലിനെ ഞാൻ അപ്പോഴാണ് ശ്രെദ്ധിച്ചത്. അവൾ ഞങ്ങളുടെ സംഭാഷണം കണ്ടു കൊണ്ടിരിക്കായിരുന്നു എന്നെനിക്ക് ബോധ്യമായി. അവളെന്നെ കൈ വീശി, വിളിക്കാമെന്ന് ആംഗ്യം കാണിച്ചു. ഞാൻ കാറിലേക്ക് കയറി തിരികെ കോഴിക്കോട്ടേക്ക്.. കല്യാണതലേന്ന് അത്ര കാര്യമായ ചടങ്ങുകൾ ഒന്നുമില്ല, ക്ഷെണം സ്വീകരിച്ചു വന്ന ആൾക്കാരെ സ്വീകരിക്കുക എന്നത് തന്നാണ് ഏറ്റവും വലിയ ജോലി. കൂടെ സപ്പോർട്ട് ആയി അനിയത്തിയും അളിയനും ഉണ്ടെന്നതാണ് സമാധാനം. കല്യാണത്തിനുള്ള സ്യൂട് അവരുടെ സെലെക്ഷൻ ആണ്. അനിയത്തിയുടെ കെട്ട്യോൻ എന്റെ പഴയൊരു സുഹൃത്ത് ആണ്, കെട്ട് കഴിഞ്ഞതോടെ അവനെന്റെ അളിയനായി മാറി. അല്ലെങ്കിലും അളിയന്മാരെ സുഹൃത്തുക്കളായി വെക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഭാര്യമാരെ പേടിയുള്ളവർ ആണെങ്കിൽ പറയുകയേ വേണ്ട. തിരക്കിനിടയിൽ ആഷ്‌ലിൻ എനിക്ക് മെസ്സേജ് അയച്ച് വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അവളുടെ വിവാഹ വസ്ത്രത്തെ പറ്റിയും ധരിക്കാൻ പോകുന്ന ആഭരണത്തിനെ പറ്റിയും എല്ലാം. സത്യത്തിൽ എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാൻ ആവുന്നില്ല.. എങ്ങനെ ഇവിടെ വരെ എത്തിയെന്ന്. അവൾടെ ദൃഡനിശ്ചയം ഇല്ലെങ്കിൽ ഞാൻ വെറുമൊരു നിരാശാകാമുകൻ മാത്രമായി തീർന്നേനെ. അവളാണ് എല്ലാത്തിനും മുൻകൈ എടുത്തത്, ഞാൻ പുറകിൽ നിന്നതേ ഉള്ളു.
തിരക്കെല്ലാം കഴിഞ്ഞ് റൂമിലെത്തി ബെഡിലേക്ക് കിടന്നപ്പോൾ ഞാനവൾക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ചു. "വേഗം ഉറങ്ങിക്കോ.. നാളെ ഉറങ്ങാൻ പറ്റില്ല.." "അതെന്താ.." കൺഫ്യൂസ്ഡ് സ്മൈലി വെച്ച് അവൾ റിപ്ലൈ അയച്ചു. "നിന്നെ ഞാൻ ഉറക്കില്ലലോ" "ഉഫ്.. താനെന്തൊരു വഷളൻ ആടോ" "ഹോ.. ഇപ്പോ ഞാനായി വഷളൻ, എത്ര നാളായി ഒരുമ്മ

💬 Comments

View all comments