Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]
തുടങ്ങല്ലേ?"
"എന്ത്?" ഞാനവളെ എന്തോ ചെയ്യാൻ പോവാണെന്നു പേടിച്ചു പുറകോട്ടു വലിഞ്ഞു.
"എടി പുല്ലേ.. ലൈഫ് തുടങ്ങുന്ന കാര്യമാ പറഞ്ഞെ" ഞാൻ കാർ സ്റ്റാർട്ട് ചെയ്തു.
"പുല്ലെന്നാ.. ഞാനിനി എന്തൊക്കെ കേൾക്കണം.." ദൈവത്തോട് ചോദിക്കുന്ന പോലെ അവൾ മുകളിലോട്ട് നോക്കി.
"അതൊക്കെ വേണ്ടി വരും.. ഇന്ന് മുതൽ നീയെന്റെ അടിമ" കാർ പതിയെ റോഡിലേക്ക് ഇറക്കി.
"ഡോ കെട്ട്യോനെ.. കെട്ടിയ അന്ന് തന്നെ ഡിവോഴ്സ് വാങ്ങിച്ചു എന്ന ചീത്ത പേര് കേൾപ്പിക്കരുത് എനിക്ക്" അവളെന്നെ ഭീഷണിപ്പെടുത്താനായി ഷിർട്ടിന്റെ കോളറിൽ കേറി പിടിച്ചു.
"ഡിവോഴ്സ് ഒക്കെ തരാം, ആദ്യം ഞാനൊന്ന് സ്നേഹിച്ചു തീരട്ടെ" അവൾടെ കൈയെടുത്തു ഞാനെന്റെ വിരലുകൾ കോർത്തു.
"അതെപ്പോ തീരും" അവൾ ചോദ്യ രൂപേണ എന്നെ നോക്കി.
"ഈ മിടിപ്പ് നിലക്കുമ്പോൾ" അവൾടെ കയ്യെടുത്തു ഞാനെന്റെ നെഞ്ചിൽ ഹൃദയത്തോട് ചേർത്ത് വെച്ചു.
ആഷ്‌ലിൻ.. അവളൊന്നും മിണ്ടിയില്ല.. മുന്നോട്ട് നോക്കി കൊണ്ടിരുന്നു.. കവിളിലൂടെ ഒരു കണ്ണീർ കണം ഒളിച്ചിറങ്ങുന്നുണ്ട്.. അവളെനിക്കു നേരെ തിരിഞ്ഞ് ചിരിച്ചു… ആ കണ്ണു നീർ സന്തോഷത്തിന്റെ ആണ് അതൊഴുകട്ടെ എന്നവൾ ചിന്തിച്ചു കാണും..
സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും സ്നേഹിക്കാൻ കൂടെ ഒരാൾ ഉള്ളിടത്തോളം കാലം ജീവിതം മനോഹരമാണ്.. അത് നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളുടെ കൂടെ ആണെങ്കിൽ അതിമനോഹരവും..
(അവസാനിച്ചു)
J..
💬 Comments
View all comments