Chapter Title : ആഷ്‌ലിൻ [Jobin James]
നോട്ടം നോക്കി സ്റെപ്പിനടുത്തേക്കു നടന്നു.
ഞാൻ അവൾ നടന്നു പോവുന്നതും നോക്കി നിന്നു. ഞാനും സ്റെപ്പിനടുത്തേക്കു നടന്നു. കുർബാനക്ക് നല്ല തിരക്കായിരുന്നു. അവളെവിടെ ഇരുന്നത് എന്നു എനിക്കു കാണാൻ കഴിഞ്ഞില്ല.
കുർബാന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി ഞാൻ കാറിനടുത്തു കാത്തു നിന്നു. തിരക്ക് അല്പം കുറഞ്ഞ ശേഷം അവളും ഇറങ്ങി വന്നു.
"എന്നാ പോകുവല്ലേ ഇച്ചായാ"
"ഇച്ചായനാ ഏതു വകയിൽ?"
"ഇയാളല്ലേ പറഞ്ഞെ എന്നെ കെട്ടി കൊണ്ട് പോകുമെന്ന്" അവളെന്നെ നോക്കി പറഞ്ഞു
"ഹാ അത് അപ്പൊ" ഞാൻ കാറിനകത്തു കേറി പറഞ്ഞു.
"ഇയാളെന്തു മനുഷ്യനാ ഇങ്ങനെ വാക്ക് മാറ്റി പറയുന്ന ഒരാൾ" അവൾ കാറിൽ കേറി സാരീ ഡോറിനടുത്തു നിന്നു മാറ്റി പിടിച്ചു ഡോർ അടച്ചു.
"ഇന്നെന്താ ഉണ്ടാക്കി തരാൻ പോകുന്നെ" ഞാൻ ചോദിച്ചു
"ഇത് ശീലമാക്കാൻ പോവാണോ, ഇന്നലെ അങ്ങനെ ചെയ്തെന്നു വെച്ച്" അവളുടെ കുസൃതി നിറഞ്ഞ ദേഷ്യം വീണ്ടും കാണിച്ചു.
"ശീലം ആയാൽ കൊള്ളാം എന്നൊക്കെ ഉണ്ട്" ഞാൻ സ്റ്റീറിങ്ങിൽ കൈ വെച്ച് തട്ടി കൊണ്ട് പറഞ്ഞു.
"ഇന്നൊരു ചേഞ്ച് ആയിക്കോട്ടെ, ഞാൻ കഴിക്കാം സാർ ഉണ്ടാക്ക്" അവൾ പല്ല് മുഴുവൻ കാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.
"പുല്ല്"
ഞാൻ വീട് ലക്ഷ്യമാക്കി കാറോടിച്ചു.
(തുടരും)
J..
💬 Comments
View all comments