0%

Chapter Title : ആഷ്‌ലിൻ [Jobin James]

Author : Jobin Read All Parts 263
അഴിച്ചിട്ടു വരുന്ന അവളുടെ വരവ് കണ്ട് ഞാൻ സ്തബ്ധനായി. ആദ്യമായിട്ടാണ് അവളെ സാരീ ഉടുത്തു ഞാൻ കാണുന്നത്. അതിന്റെ ഷോക്കും ഉണ്ടാവും.. അവൾ വന്നു ഡോർ തുറക്കാൻ ശ്രെമിച്ചു, ഞാൻ അൺലോക്ക് ചെയ്തില്ലായിരുന്നു. അവളെയും നോക്കി ഇരിക്കുന്ന എനിക്ക് പരിസര ബോധം മുഴുവനായി നഷ്ടപ്പെട്ടു. അവൾ ഗ്ലാസിൽ തട്ടി എന്നെ വിളിച്ചപ്പോഴാണ് എനിക്ക് പരിസര ബോധം വന്നത്. ഞാൻ ഡോർ അൺലോക്ക് ചെയ്തു. അവൾ കാറിനകത്തു കേറി ഇരുന്നു. സീറ്റ് ബെൽറ്റ്‌ ഇടുന്ന സമയത്ത് ഞാൻ പറഞ്ഞു. "വേണ്ട.. സാരീ ചുളിയണ്ട.. ഞാൻ പതുക്കെയേ ഓടിക്കു" അവൾ എന്നെ ഒന്ന് അതിശയത്തോടെ നോക്കി. എപ്പോഴും നിര്ബന്ധമായി സീറ്റ് ബെൽറ്റ്‌ ഇടീപ്പിക്കുന്ന എനിക്ക് എന്തു പറ്റിയെന്നു. "ഹൗ ഡു ഐ ലുക്ക്‌?" "യഹ് യു ലുക്ക്‌ നൈസ്" "ഈ സാരീ എനിക്ക് ചേരുന്നുണ്ടോ?" "സാരിയോ.. നീ സാരീ ആണോ ഉടുത്തേക്കുന്നെ ഞാൻ ശ്രെദ്ധിച്ചില്ല" ഞാൻ അവളെ അടിമുടി ഒന്ന് നോക്കുന്ന പോലെ കാണിച്ചിട്ട് പറഞ്ഞു "കൊള്ളില്ല" "പോടാ ദുഷ്ടാ.. ഞാൻ എത്ര മണിക്കൂർ ആയിട്ട് കഷ്ടപെട്ടാ ഉടുത്തതെന്നു അറിയോ" അവൾ പിണങ്ങി ഇടത്തോട്ട് തിരിഞ്ഞ് ഇരുന്നു. എനിക്ക് ചിരി വന്നത് അടക്കി പിടിച്ചു ഞാൻ അവളെ നോക്കാതെ ഇരുന്നു. 1.15  ആയതോടെ ഞങ്ങൾ പള്ളിയിലെത്തി. പുറത്ത് പാർക്കിങ്ങിൽ ഞാൻ കാർ നിർത്തി ഇറങ്ങി അവളുടെ ഡോർ തുറന്നു കൊടുത്തു. സാരിയുടെ തലപ്പ് കയ്യിൽ പിടിച്ചു അവൾ കാറിൽ നിന്ന് ഇറങ്ങി. ഞാൻ ചുറ്റും നോക്കി, ഇല്ല അറിയാവുന്നവർ ആരും ഇല്ല. അവൾ ഒന്നും മിണ്ടാതെ അരികിൽ തന്നെ നിൽക്കുവായിരുന്നു. "ഹേയ് വാ.. പിണങ്ങി നിൽക്കല്ലേ" ഒരനക്കവും ഇല്ല.. "എന്നാ ഞാൻ സത്യം പറയട്ടെ" അവളെന്നെ നോക്കി, കുസൃതി നിറഞ്ഞ ദേഷ്യത്തോടെ ഉള്ള നോട്ടം. അത് അവളിൽ മാത്രേ ഞാൻ കണ്ടിട്ടുള്ളു. "എന്നാ പറ" "നിന്നെ ഇവിടെ വെച്ചു ഒരു മിന്നു കെട്ടി വീട്ടിലേക്കു വിളിച്ചു കൊണ്ട് പോവാൻ തോന്നുന്നു."
അവളുടെ മുഖത്ത് ഒരു ചിരി മിന്നി മാഞ്ഞു, അതോ എനിക്ക് തോന്നിയതാണോ. "അയ്യടാ.. ഒരു തമാശ നടക്കിങ്ങോട്ടു" അവൾ എന്റെ വയറ്റത്ത് ഒരു ഇടി തന്നിട്ട് പറഞ്ഞു. "ഹുയ്യോ.. എടി.. വെറും വയർ ആണ്‌ ഒന്നും കഴിച്ചില്ല" ഞാൻ എന്റെ വയറ്റത്ത് ഉഴിഞ്ഞു പറഞ്ഞു. "സ്മാർട്ട്‌ ആയിട്ടുണ്ടല്ലോ ഇന്ന്, സ്ഥിരം പെൺപിള്ളേർ വല്ലോം കാണും അല്ലെ ഓഹ് നടക്കട്ടെ" അവളെന്നെ ആക്കി ഒരു

💬 Comments

View all comments