0%

Chapter Title : ആഷ്‌ലിൻ [Jobin James]

Author : Jobin Read All Parts 262
കാണാം, അധികം നെറ്റി ഒന്നുമില്ല. മേക്കപ്പ് കുറവായതു കൊണ്ടാണോ എന്തോ ഇങ്ങനെ അവളെ ആദ്യമായി കണ്ടപ്പോ എനിക്ക് ആദ്യമായി അവളോട്‌ പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രണയം തോന്നി. ഞാൻ ഒന്നും സംസാരിക്കാതെ അവളെയും നോക്കി അൽപ നേരം അങ്ങനെ ഇരുന്നു. "ഹേയ് സാറെ, വാ പോവാം നേരം വൈകുന്നു. 10 മണി കഴിഞ്ഞാൽ പിന്നെ വീട്ടിൽ കേറ്റില്ല" "എന്നാ 10 ആയിട്ട് പോവാം" "തമാശ കളിക്കല്ലേ വാ"
ഞങ്ങൾ ഫ്ലാറ്റിനു പുറത്തേക്ക് ഇറങ്ങി ഡോർ ലോക്ക് ചെയ്തു. ലിഫ്റ്റിൽ കയറി പാർക്കിങ്ങിലേക്ക്. ബൈക്കിനടുത്തേക്കു നടന്നു. കീ കൊടുത്ത് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. "കേറ്" എന്റെ ഷോൾഡറിൽ പിടിച്ചു ബാലൻസ് ചെയ്തു അവൾ കേറി. "ആഷ്‌ലിൻ" ഞാൻ പുറകിലേക്ക് തിരിഞ്ഞ് അവളെ വിളിച്ചു "ഹ്മ്മ് എന്താ?" "നാളെ ഫ്രൈഡേ അല്ലെ, എവിടാ പള്ളിയിൽ പോവാറുള്ളത്?" "അവിടെ അടുത്തുള്ളത്, എന്തു പറ്റി?" "നാളെ ഞങ്ങളുടെ പള്ളിയിൽ വരുന്നോ? ഞാൻ രാവിലെ വന്നു കൂട്ടിക്കോളാം" "എത്ര മണിക്ക്?" "ഒരു 12 മണിക്ക്" "ശെരി.." .. വണ്ടി ഗേറ്റിനു പുറത്തു നിർത്തി, അവൾ ഇറങ്ങി. "ഗുഡ് നൈറ്റ്‌" ഞാൻ പറഞ്ഞു "ഗുഡ് നൈറ്റ്‌, സൂക്ഷിച്ചു പൊക്കോളോ" "നാളത്തെ കാര്യം മറക്കണ്ട, 12 മണി" ഞാൻ ഒരിക്കൽ കൂടെ ഓർമ്മിപ്പിച്ചു അവിടന്ന് തിരിച്ചു. വീട്ടിലെത്തി നേരെ ബെഡിലേക്കു വീണു. .. രാവിലെ 6.30 കു അലാറം വെച്ചത് അടിക്കുന്നതിനു മുമ്പേ എണീറ്റ് ഓഫ്‌ ചെയ്തു. ഉറക്കം ശെരിക്കും വരുന്നത് പോലും ഇല്ലായിരുന്നു. കുളിയെല്ലാം പെട്ടന്ന് തീർത്തു, കുറെ സമയം ടീവി ഒക്കെ കണ്ട് സമയം കളഞ്ഞു. ഒരു 11 മണി ആയപ്പോൾ ഞാൻ ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ബ്ലാക്ക് ജീൻസ് ചന്ദന കളർ ലിനേൻ ഷർട്ട്‌ ഇൻസേർട് ചെയ്ത് സെമി ഫോർമൽ ഷൂസ് ഇട്ടു ഞാൻ ഇറങ്ങി. .. വീടിനു മുന്നിൽ കാർ നിർത്തി ഹോൺ അടിക്കാതെ അവളുടെ ഫോണിലേക്കു വിളിച്ചു. "ഹലോ.. എണീറ്റോ" "ഹലോ.. ഇല്ല ഇതാരാ" "ഡീ പിശാശ്ശെ, നിന്നോട് ഞാൻ പറഞ്ഞതല്ലേ" "കയറു പൊട്ടിക്കാതെ മിസ്റ്റർ, ധാ വരുന്നു" അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
"രാവിലെ തന്നെ അവളുടെ തമാശ, വേഗം വാ" ഞാൻ ഫോൺ വെച്ചു" ഗേറ്റിനു പുറത്ത് കടന്ന് തിരിഞ്ഞു നിന്ന് ഗേറ്റ് അടച്ചു അവൾ കാറിനു നേരെ തിരിഞ്ഞു. നീല സാരിയും മാച്ചിങ് ആയ ചുവപ്പ് കളർ ബ്ലൗസും ഇട്ട് മുടി

💬 Comments

View all comments