Chapter Title : ആഷ്‌ലിൻ [Jobin James]
ടേബിളിൽ ചെയർ ഇട്ട് ഇരുന്നു.
"നോട് ബാഡ്" ഞാൻ അവൾക്കു കംപ്ലിമെന്റ്റ് ആയി പറഞ്ഞു.
"താങ്ക് യു"
"ആഷ്‌ലിൻ കുക്ക് ചെയ്യുമോ?"
"അത്യാവശ്യം"
"നമുക്ക് ഫുഡ് വേണേൽ ഉണ്ടാക്കാം അല്ലേൽ പുറത്തുന്നു മേടിക്കാം"
"എനിക്കൊന്നും വേണ്ട തിരികെ പോണം ലേറ്റ് ആയി കൊണ്ടിരിക്കാ"
"കഴിച്ചിട്ട് പോവാമെന്ന്"
അവൾ തെല്ലൊന്ന് ആലോചിച്ചിട്ട് പറഞ്ഞു,
"ശെരി അങ്ങനെ ആണെങ്കിൽ നമുക്ക് കുക്ക് ചെയ്യാം. എന്താ സാറിന് കഴിക്കാൻ വേണ്ടേ? " മൂഡ് എല്ലാം മാറി ഒരു വീട്ടമ്മയെ പോലെ ഇടുപ്പിൽ കൈ കുത്തി അവളെന്നോട് ചോദിച്ചു.
"പൊറോട്ടയും മട്ടൻ ചാപ്സും മതി"
"പൊറോട്ടയാ?? എനിക്കതൊന്നും ഉണ്ടാക്കാൻ അറിയില്ല" അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
"നിനക്ക് എന്താണ് ഉണ്ടാക്കാൻ അറിയാവുന്നെ എന്നു വെച്ചാൽ ഉണ്ടാക്കികോ എന്താണേലും ഞാൻ കഴിക്കും" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
"ഓകെ അങ്ങനെ ആണെങ്കിൽ ചപ്പാത്തിയും വെജ് കുറുമയും."
"ഓകെ സെറ്റ്"
ഉണ്ടാക്കാനുള്ള പൊടിയും പച്ചകറികളും എല്ലാം ഞാൻ എടുത്തു കൊടുത്തു. അവളെ സഹായിച്ചു കൊണ്ട് അരികിൽ തന്നെ നിന്നു.
…
ഒന്നര മണിക്കൂർ കൊണ്ട് ഭക്ഷണം ഉണ്ടാക്കൽ കഴിഞ്ഞ് ഞങ്ങൾ ഒന്ന് വിശ്രമിക്കാൻ ഇരുന്നു. സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു.
"വാ കഴിക്കാം, എനിക്ക് പോണം.." എന്നെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.
ഞങ്ങൾ കഴിക്കാനിരുന്നു. നല്ല സ്വാദുള്ള ഭക്ഷണം, എന്തുണ്ടാക്കിയാലും രുചിയോടെ ഉണ്ടാക്കാനുള്ള കഴിവ് അവൾക്കുണ്ടെന്ന് എനിക്ക് തോന്നി.
"സംഗതി കൊള്ളാം, നന്നായിട്ടുണ്ട്"
അവളെന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
കഴിച്ചു കഴിഞ്ഞു ഞങ്ങൾ പ്ലേറ്റ് എല്ലാം കഴുകി വെച്ചു. അവൾ പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഇന്ന് പോവേണ്ട എന്നു പറയണം എനിക്കുണ്ടായിരുന്നു, പക്ഷെ അവളത് എന്ത് അർത്ഥത്തിൽ എടുക്കും എന്നറിയാത്തതു കൊണ്ട് പറഞ്ഞില്ല.
ഞാൻ എന്റെ ഡ്രസ്സ് മാറ്റി ഒരു ട്രാക്ക് പാന്റ്സും ടി ഷർട്ടും എടുത്തിട്ടു. ബൈക്കിന്റെ കീ എടുത്തു ഇറങ്ങാനായി തയ്യാറെടുത്തു.
"ബൈക്ക് ആണോ? "
"അതെ"
"ഞാൻ അങ്ങോട്ട് പറയാനിരുന്നതാ"
"എന്നാ വാ ഇറങ്ങാം"
"ഇപ്പൊ ഇയാൾക്കായോ തിരക്ക്, നിൽക്കെന്ന് ഞാനീ മുടി ഒന്ന് ശെരിയാക്കിക്കോട്ടെ"
ഞാൻ സോഫയിലേക്ക് ഇരുന്നു പറഞ്ഞു
"എനിക്കൊരു തിരക്കും ഇല്ലേ"
അഞ്ചു മിനുറ്റ് കഴിഞ്ഞ് അവളെന്റെ മുമ്പിൽ വന്നു നിന്നു പറഞ്ഞു "പോവാം"
മുടി പുറകിലേക്ക് വരികെട്ടി പോണി ടെയ്ൽ പോലെ ആണ് വെച്ചേക്കുന്നത്. ചുവപ്പും സ്വർണ നിറവും അവിടെ ഇവിടെ ആയി
💬 Comments
View all comments