Chapter Title : ആഷ്‌ലിൻ [Jobin James]
വന്നപ്പോൾ ആണ് ഞാൻ ട്രാൻസ്ഫെറിനു ട്രൈ ചെയ്തത്. ഇവിടെ വന്നപ്പോൾ.. യു.." അവൾ കരച്ചിൽ നിർത്തുന്നില്ല.
എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി, കാര്യം അറിയാതെ അവളോട് താൻ മോശായിട്ട് പെരുമാറിയതായി അവന് തോന്നി. കാറിൽ ഇരുന്ന ടിഷ്യു ബോക്സ് അവൾക്കു നേരെ നീട്ടി. അവളത് വാങ്ങിച്ചു ടിഷ്യു എടുത്തു കണ്ണ് തുടച്ചു. ഞാൻ അവളുടെ ഷോൾഡറിൽ എന്റെ കൈ വെച്ചു. അവൾ കരച്ചിൽ നിർത്തി കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി. ആ നോട്ടം കണ്ടപ്പോൾ അവളോട് എനിക്ക് പ്രണയം ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് തിരിച്ചറിയാൻ സാധിച്ചില്ല. പക്ഷെ ദുഃഖം കലർന്നൊരു സന്തോഷം എന്റെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നു.
ഞാൻ വണ്ടി മുന്നോട്ടെടുത്തു, അടുത്ത സിഗ്‌നലിൽ യു ടേൺ എടുത്ത് അവളുടെ താമാസ സ്ഥലത്തേക്ക് തിരിച്ചു. വഴിയിൽ വെച്ച് അവളോട് ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല. വീടിനു മുന്നിൽ വണ്ടി നിർത്തി ഓഫ് ആക്കി. അവളിറങ്ങാൻ കൂട്ടാക്കുന്നില്ല.
"ഇറങ്ങുന്നില്ലേ?"
"എനിക്കിപ്പോ ഒറ്റക്ക് ഇരിക്കേണ്ട"
"എന്നാ വേണ്ട ഞാൻ കൂട്ടിരിക്കാം"
"എങ്ങനെ?" അവൾ സംശയത്തോടെ എന്നെ ഒന്ന് നോക്കി.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു. നേരെ വീട്ടിലേക്ക്..
ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ കാർ നിർത്തി.
"ഇതെവിടാ?"
"വെൽക്കം ടു മൈ ഹോം"
"ഓഹ്.. ഇവിടെ ആരുമില്ലേ? "
"അമ്മ ഇല്ല അനിയത്തീടെ അടുത്ത് പോയതാ അടുത്ത ആഴ്ചയേ വരുള്ളൂ"
"താൻ ഒറ്റക്ക് ആവണ്ട എന്നു വെച്ച് കൂട്ടി കൊണ്ട് വന്നതാ, തനിക്ക് പോണം എന്നാണെങ്കിൽ ഞാൻ തിരികെ കൊണ്ട് വിടാം"
ആഷ്‌ലിൻ സീറ്റ് ബെൽറ്റ് അഴിച് ഡോർ തുറന്ന് പുറത്തേക്കു ഇറങ്ങി.
ഞാനും ഇറങ്ങി, ലിഫ്റ്റിൽ കയറി, പത്താമത്തെ നിലയിൽ ആയിരുന്നു ഫ്ലാറ്റ്. താക്കോലെടുത്തു ഡോർ തുറന്നു.
"വാ കേറി ഇരിക്ക്" ഞാനവളെ അകത്തേക്ക് ക്ഷെണിച്ചു.
ഒരപരിചതന്റെ വീട്ടിലേക്കു കേറുന്ന എല്ലാ ഭാവങ്ങളോടെ അവളകത്തേക്കു വന്നു.
"ഞാൻ ചായ എടുക്കട്ടേ?"
"ഹേയ് വേണ്ട.. കിച്ചൻ എവിടാണെന്ന് പറഞ്ഞാൽ മതി ഞാൻ ഉണ്ടാക്കാം"
ഞാനവളെ കിച്ചണിലേക്കു കൂട്ടി കൊണ്ട് പോയി. കബോർഡിൽ ഇരിക്കുന്ന തേയിലയും പഞ്ചസാരയും കാണിച്ചു കൊടുത്തു. ഫ്രിഡ്ജിൽ നിന്നു പാലും എടുത്തു കൊടുത്ത് അരികിൽ തന്നെ നിന്നു.
തഴക്കം വന്ന ആളെ പോലെ അവൾ ചായ ഉണ്ടാക്കി കപ്പിൽ ആക്കി എനിക്ക് നേരെ നീട്ടി. ഒരു കപ്പ് അവളും കയ്യിൽ എടുത്ത് ഞങ്ങൾ അവിടെ തന്നെ ഉള്ള ഡൈനിങ്ങ്
💬 Comments
View all comments