Chapter Title : ആഷ്‌ലിൻ [Jobin James]
നേരെ അവളുടെ ക്യാബിനിലേക്കു നടന്നു. അവൾ കംപ്യൂട്ടറിൽ എന്തോ ജോലിയിൽ ആയിരുന്നു. ഞാൻ ഡോർ തുറന്ന് നേരെ അകത്തു കയറി. അവൾ തീരെ പ്രതീക്ഷിച്ചില്ല എന്നെ, ലാപ്ടോപ് ക്ലോസ് ചെയ്ത് എന്തോ തെറ്റ് ചെയ്ത പോലെ എന്നെ നോക്കി കൊണ്ട് ഇരുന്നു.
"എന്താ പ്രശ്നം" ഞാൻ ചോദിച്ചു
"ഒരു പ്രശ്നവുമില്ല" അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
"നീ മുഖത്തേക്ക് നോക്ക്, ഞാൻ എന്തെങ്കിലും തെറ്റായിട്ട് പറയുകയോ ചെയ്യുകയോ ചെയ്തോ? ചെയ്തെങ്കിൽ ഐ ആം സോറി. ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ"
"ഞാനതിനു അവോയ്ഡ് ചെയ്തില്ലലോ" അവൾ ടേബിളിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
"പിന്നെ കഴിഞ്ഞ ഒരാഴ്ച കാലമായി താൻ എന്താ ചെയ്തു കൊണ്ടിരിക്കുന്നെ? അന്ന് തന്റെ കൂടെ ബീച്ചിൽ പോകുമ്പോഴാണ് അവസാനമായി മിണ്ടിയത്"
"ഒന്നുല്ല"
"ആഹ്.. ഓകെ, ഇറങ്ങാറായില്ലേ? വാ ഞാൻ ഡ്രോപ്പ് ചെയ്യാം" ഞാൻ കൂടുതൽ ഒന്നും ചോദിക്കാതെ വിഷയം മാറ്റി.
"വേണ്ട ഞാൻ പൊയ്ക്കോളാം"
"വരുന്നുണ്ടോ ഇല്ലയോ" ഞാൻ അവസാനമായി ഒന്നുടെ ചോദിച്ചു.
അവൾ കൂടുതൽ ഒന്നും പറയാതെ ബാഗ് എടുത്തു എന്റെ കൂടെ ഇറങ്ങി.
പാർക്കിങ്ങിൽ നിന്നു കാറിൽ കയറി ഞാൻ മെയിൻ റോഡിലേക്ക് വണ്ടിയെടുത്തു.
വീട്ടിലേക്കു പോവാനായി വലത്തോട്ട് പോകാതെ ഞാൻ ഇടത്തോട്ട് തിരിച്ചു.
അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ഞാൻ മുന്നോട്ട് തന്നെ നോക്കി വണ്ടി ഓടിച്ചു കൊണ്ടിരുന്നു.
കുറച്ചു ദൂരം മുന്നോട്ട് പോയപ്പോ എന്റെ ഷോൾഡറിൽ കൈ വെച്ച് പറഞ്ഞു.
"പ്ലീസ് എങ്ങോട്ടാ നമ്മൾ പോകുന്നെ? സോറി ഇനി അങ്ങനെ ഞാൻ പെരുമാറില്ല. എങ്ങോട്ടാ പോകുന്നെ എന്നെങ്കിലും പറയ്"
ഞാനൊന്നും പറഞ്ഞില്ല.
കുറച്ചു ദൂരം കൂടെ മുന്നോട്ട് പോയി ഞാൻ വണ്ടി അടുത്ത് കണ്ട എക്സിറ്റിലേക്കു തിരിച്ചു സൈഡിലേക്ക് നിർത്തി ചോദിച്ചു.
"ഇനി പറ എന്താ കാര്യം"
അവൾ കുറച്ചു സമയം നിശബ്ദയായി ഇരുന്നു. തിരക്കുള്ള റോഡിൽ മുന്നോട്ട് നോക്കി കൊണ്ട്, പിന്നെ പതിഞ്ഞ സ്വരത്തിൽ സംസാരിക്കാൻ ആരംഭിച്ചു.
"യു റിമൈൻഡ് മി ഓഫ് സംവൺ, ഹൂം ഐ ലവ്ഡ് ഡിയർലി. ഹി വാസ് മൈ ബെസ്റ്റ് ഫ്രണ്ട്, മൈ പാർട്ണർ ഇൻ ക്രൈം" അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.. അവൾ കരയാനും തുടങ്ങി..
"6 മാസം മുമ്പുണ്ടായ ഒരു ആക്‌സിഡന്റിൽ അവൻ.. അതിനു ശേഷം എനിക്കാ ഓഫീസിൽ തുടരാൻ സാധിക്കില്ലായിരുന്നു. കുറെ നാൾ ലീവ് എടുത്തു. ജോലി പോവും എന്നൊരു ഘട്ടം
💬 Comments
View all comments