0%

Chapter Title : ആഷ്‌ലിൻ [Jobin James]

Author : Jobin Read All Parts 258
കാരണം ആകാം അവളും ഒന്നും പറഞ്ഞില്ല. അവളുടെ വില്ലക്ക് മുന്നിൽ ബൈക്ക് നിർത്തി. "ഗുഡ് നൈറ്റ്‌" ഞാൻ പറഞ്ഞു. "ഹ്മ്മ്, ഗുഡ് നൈറ്റ്‌" അവൾ പെട്ടന്ന് തിരിഞ്ഞു നടന്നു. "എന്റെ ഹെൽമെറ്റ്‌ തരുന്നില്ലേ?" "സോറി, മറന്നു പോയി" അവളത് തലയിൽ നിന്ന് ഊരി എനിക്ക് തിരികെ തന്നു. അപ്പോൾ മാത്രം ആയിരുന്നു ഞാൻ അവളുടെ കണ്ണുകളെ ശ്രെദ്ധിച്ചത്. കണ്ണുകൾ കലങ്ങിയിരിക്കുന്നു കരഞ്ഞ പോലെ ഉണ്ട്. "ആഷ്‌ലിൻ വേർ യു ക്രയിങ്?" "നോ, ഇറ്സ് ജസ്റ്റ്‌ ഡസ്ട്" "കള്ളം പറയരുത്" "വെറുതെ തോന്നുന്നതാ"
"ഓക്കേ ദെന് സീ യു ടുമോറോ" "ബൈ" ഞാൻ വീട്ടിലേക്ക് തിരിച്ചു. അമ്മ എന്നെയും കാത്തു ഉറങ്ങാതെ ഇരിക്കുന്നുണ്ടായിരുന്നു. ഡിന്നർ കഴിക്കാനായി കൈ കഴുകി ഇരുന്നു. "ടിങ്" വാട്സ്ആപ്പ് മെസ്സേജ് ട്യൂൺ ഞാൻ ഫോൺ എടുത്ത് നോക്കി, അവളുടെ മെസ്സേജ് ആയിരുന്നു. "റീച്ഡ്?" "യഹ് ജസ്റ്റ്‌ നൗ" ഞാൻ റിപ്ലൈ അയച്ചു. "ഓക്കേ" ഫോൺ മാറ്റി വെച്ച് ചപ്പാത്തി വെജ് കുറുമയും കൂട്ടി കഴിച്ചു തീർത്തു ഞാൻ എഴുന്നേറ്റു. കുരിശ് വരച്ചു കിടക്കാനായി ബെഡ് റൂമിലേക്ക്‌ നടന്നു. "ടിംങ്" വീണ്ടും വാട്സ്ആപ്പ് മെസ്സേജ് ട്യൂൺ "ഹാവ് യു സ്ലെപ്ട്?" "നോട് യേറ്റ്‌" "ഓക്കേ" "വാട്ട്‌ എബൌട്ട്‌ യു? നോട് സ്ലീപി?" "നോപ്. താങ്ക്സ് ഫോർ എ വണ്ടര്ഫുള് ഈവെനിംഗ്" "ഡോണ്ട് മെൻഷൻ ഇറ്റ്, ഞാനൊരു കാര്യം ചോദിച്ചോട്ടേ? " "എന്താ?" "സത്യം പറയണം, ഞാൻ തിരികെ വീട്ടിൽ കൊണ്ടു വിട്ട സമയത്ത് കണ്ണു നിറഞ്ഞിരുന്നില്ലേ?" കുറച്ചു സമയത്തേക്കു നിശബ്ദത.. "ഹ്മ്മ്" "എന്തു പറ്റിയതാ? എന്നോട് പറയാൻ പറ്റുന്നെ ആണെങ്കിൽ പറ" "ഹേയ് അങ്ങനെ ഒന്നുല്ലന്നെ, ജസ്റ്റ്‌ മെമ്മറീസ്" "ഹ്മ്മ്.. ഇപ്പൊ ഓകെ അല്ലെ?" "അതെ.. ഒരു കുഴപ്പവും ഇല്ല" "എങ്കിൽ ഓകെ ഗുഡ് നൈറ്റ്‌" "ഗുഡ് നൈറ്റ്‌"
… അടുത്ത ദിവസം ഓഫീസിൽ വെച്ച് ആഷ്‌ലിനെ കണ്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു അവളെന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി തിരിഞ്ഞു നടന്നു. അന്ന് മുഴുവൻ എന്റെ മുന്നിൽ നിന്ന് ഒഴിഞ്ഞു മാറാൻ അവൾ നന്നേ കഷ്ടപ്പെട്ടു. എന്തിന് വേണ്ടിയെന്ന് എനിക്ക് മനസ്സിലായെ ഇല്ല. അടുത്ത ദിവസവും ഇത് ആവർത്തിച്ചു, ഒരാഴ്ച കാലം അവളെന്നോട് ഒഫീഷ്യൽ കാര്യങ്ങൾക്കു അല്ലാതെ മറ്റൊന്നിനും വേണ്ടി സംസാരിച്ചതേ ഇല്ല. ഞാനും കൂടുതൽ ഒന്നും ചോദിച്ചില്ല. വ്യാഴാഴ്ച വൈകുന്നേരം പഞ്ച് ഔട്ട്‌ ചെയ്യാൻ നേരം ഞാൻ

💬 Comments

View all comments