Chapter Title : ആഷ്‌ലിൻ [Jobin James]
"അമ്മ ഒറ്റക്കാണ് വീട്ടിൽ ആ ഒരു ടെൻഷൻ മാത്രേ ഉള്ളു, ഞാൻ ലേറ്റ് ആകുമെന്ന് വിളിച്ചു പറയേണ്ടി വരും, ഞാൻ പറയാം"
"എന്നാൽ നമുക്ക് ബീച്ചിൽ പോയാലോ?"
"യാ ഷുവർ"
ഞാൻ ബൈക്ക് നേരെ ബീച്ചിലേക്ക് വിട്ടു.
നല്ലൊരു പാർക്കിംഗ് സ്പേസ് കണ്ടു പിടിച്ചു ബൈക്ക് അവിടെ പാർക്ക് ചെയ്തു.
"ബൈക്കിനു എന്താ ഇത്ര കെയർ കൊടുക്കുന്നെ?" അവൾ അത്ഭുതത്തോടെ ചോദിച്ചു.
"ഇത്തിരി എക്സ്പെൻസിവ് ആണ് അതോണ്ടാ" ഞാൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
"ഹ്മ്മ്"
മണല്പരപ്പിലൂടെ ഞങ്ങൾ കടലിനെ ലക്ഷ്യമാക്കി നടന്നു.
ചെറിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു, അവളുടെ മുഖം ഭാഗികമായി എനിക്ക് കാണാം. മണലിലൂടെ നടക്കുന്നതിനിടെ അവൾ ഇടയ്ക്കിടെ തെന്നി കൊണ്ടിരുന്നു. ഓരോ തവണയും വീഴാതിരിക്കാൻ പരമാവധി ശ്രെമിച്ചു കൊണ്ട്.
കടൽ കരയിലേക്ക് പല തവണ കയറി ഇറങ്ങി പോയി ഉണ്ടായ ഒരു മണൽ
തിട്ടയിൽ നിന്ന് താഴേക്ക് ഞാൻ ഇറങ്ങി. ഏകദേശം 3 അടി താഴ്ച ഉണ്ടായിരുന്നു തിരമാലകൾ വന്നു മുട്ടുന്നയിടത്തെത്താൻ. ഞാൻ ആദ്യം ഇറങ്ങി അവളെന്റെ പുറകെയും, വലതു കാൽ ആദ്യം വെച്ച് ബാലൻസ് ചെയ്ത് ഇടതു കാൽ മണൽ തിട്ടയിലേക്ക് വെച്ചതും അവളുടെ ബാലൻസ് പോയി.
അയ്യോ എന്ന് പറഞ്ഞു താഴേക്ക്, മണൽ ആയത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല. അവളുടെ മുഖത്ത് ഉള്ള ചമ്മൽ ഒഴിച്ചാൽ ബാക്കി ഒരു കുഴപ്പവുമില്ല.
കുറച്ചു കൂടെ മുന്നോട്ട് നടന്നു തിര നനച്ചിട്ടില്ലാത്ത മണലിൽ ഞങ്ങൾ ഇരുന്നു.
"ഇത് പോലെ ഔട്ടിങ് ഡെയിലി ഉണ്ടായിരുന്നോ? " ഞാൻ ചോദിച്ചു
"വീക്കെൻഡ്‌സിൽ മാത്രം, നമുക്ക് അൽപ സമയം സംസാരിക്കാതെ ഇരിക്കാം പ്ലീസ്" അവളെന്നെ നോക്കി കൊണ്ട് പറഞ്ഞു.
ഞാൻ ഒരല്പം പുറകോട്ട് നീങ്ങി ഇരുന്നു. കടലിൽ നിന്നു വീശുന്ന കാറ്റ് അവളുടെ മുടിയെ പറത്തി കൊണ്ടിരുന്നു. ഓരോ തവണയും അവളത് മുഖത്ത് നിന്നു ചെവിയുടെ പുറകിലേക്ക് മാറ്റി.
അര മണിക്കൂർ സമയം ഞങ്ങളങ്ങനെ ഇരുന്നു, നിശബ്ദരായി.
"നമുക്ക് പോകാം സമയം വൈകുന്നു" അവൾ പോകാനായി എഴുന്നേറ്റു
ഞാനും എഴുന്നേറ്റ് എന്റെ പാന്റിലെ മണൽ തട്ടി കളഞ്ഞു.
തിരിച്ചു റോഡിലേക്ക് നടക്കാൻ ആരംഭിച്ചു.
ബൈക്ക് പാർക്കിംഗിലേക്ക് ഞങ്ങൾ നടന്നു, ബൈക്ക് സ്റ്റാൻഡിൽ നിന്ന് എടുത്തു പുറപ്പെടാൻ ആയി സ്റ്റാർട്ട് ചെയ്ത് അവളോടും കയറാനായി ഞാൻ പറഞ്ഞു. സിറ്റി ട്രാഫികിലൂടെ ഞാൻ പതുക്കെ വണ്ടി ഓടിച്ചു. ഞാൻ ഒന്നു സംസാരിച്ചില്ല, ഒന്നും ചോദിക്കാത്തത്
💬 Comments
View all comments