Chapter Title : ആഷ്‌ലിൻ [Jobin James]
സാധനങ്ങൾ വേഗം വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്ത് ഞാൻ വീണ്ടും ഇറങ്ങി.
രാത്രി സമയത്ത് ബൈക്ക് റൈഡിങ് എനിക്കെപ്പോഴും ഹരം ആയിരുന്നു. ആഷ്‌ലിന്റെ വില്ലയിലേക്ക് ഉള്ള ദൂരം കുറഞ്ഞ സമയം കൊണ്ട് ഓടിച്ചെത്തി. ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങാതെ ഫോണിൽ അവളെ വിളിച്ചു.
"ഞാനെത്തി"
"ധാ വന്നു"
മഞ്ഞ നിറത്തിലുള്ള ടി ഷർട്ടും, ബ്ലൂ ഡെനിം ജീനും ടി ഷർട്ടിനു മുകളിൽ ബ്ലാക്ക് ഷ്രഗ്ഗും ധരിച്ചു ഗേറ്റ് തുറന്ന് അവൾ പുറത്തേക്ക് വന്നു.
മുഖത്ത് നിന്ന് മേക്കപ്പ് എല്ലാം കളഞ്ഞു നാച്ചുറൽ ലുക്ക് ആയിട്ടുണ്ട്. എന്നാലും ആ മുടി തന്നാ ഹൈലൈറ്.
"ഞാനിതിന്റെ പുറത്ത് കേറാൻ സ്റ്റൂൾ വെക്കേണ്ടി വരുമല്ലോ" ബൈക്കിൽ കേറാൻ ആയി അടുത്ത് വന്ന അവളുടെ ആദ്യത്തെ കമന്റ്.
ഫുട് റെസ്റ്റിൽ കാല് വെക്കാദ്യം എന്നിട്ട് എന്റെ ഷോൾഡറിൽ പിടിച്ചു കേറിയ മതി. കേൾക്കണ്ട താമസം അവൾ ആകെയുള്ള 50 കിലോ വെയിറ്റ് എന്റെ പുറത്ത് ബാലൻസ് ചെയ്ത് കയറി ഇരുന്നു.
ഞാൻ എന്റെ സ്പെയർ ഹെൽമെറ്റ് കൊടുത്തിട്ട് ധരിക്കാൻ പറഞ്ഞു.
"ഓക്കേ റെഡി പോവാം" ഹെൽമെറ്റ് ടൈറ്റ് ചെയ്ത് ഇരു കൈകളും കൊണ്ട് എന്റെ ഷോൾഡറിൽ പിടിച്ചു അവൾ പറഞ്ഞു.
ഞാൻ ബൈക്ക് പതുക്കെ മുന്നോട്ടെടുത്തു. അവളെ പേടിപ്പിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്തത് കൊണ്ട് സ്പീഡ് ലിമിറ്റ് നോക്കി ആണ് വണ്ടി ഓടിച്ചത്"
"നമുക്ക് എന്തെങ്കിലും കഴിച്ചാലോ? " ഞാൻ അവളോട് ചോദിച്ചു.
"എനിക്കും നല്ല വിശപ്പുണ്ട്" അവളും പറഞ്ഞു
"എന്നാ വാ ഒരു 15 മിനുറ്റ് അകലെ ഒരു കേരള റെസ്റ്റാറന്റ് ഉണ്ട് അവിടെ പോവാം"
"വേണ്ട അടുത്തുള്ള ഏതെങ്കിലും റെസ്റ്റോറന്റ് മതി"
ഞാൻ അടുത്ത് തന്നെ ഉള്ള ഒരു റെസ്റ്റോറന്റിനു സമീപം ബൈക്ക് നിർത്തി.
"ഇവിടെ നിന്നു കഴിക്കാം"
പാർക്കിംഗ് ഏരിയയിൽ ബൈക്ക് വെച്ച് ഞങ്ങൾ റെസ്റ്റോറന്റിന് അകത്തേക്ക് നടന്നു.
വെയ്റ്റിംഗ് ഏരിയ കടന്ന് ഞങ്ങൾ ഉള്ളിലേക്ക് പ്രവേശിച്ചു. ലൈറ്റ് എല്ലാം ഡിം ചെയ്ത് ക്രമീകരിച്ച ഒരു ഇറ്റാലിയൻ പോഷ് റെസ്റ്റോറന്റ് ആയിരുന്നു അത്.
കുറച്ചു വശത്തേക്ക് മാറിയ ഒരു ടേബിളിൽ ഞങ്ങളിരുന്നു.
ലൈറ്റ് ആയിട്ട് മാത്രേ രണ്ടു പേരും കഴിച്ചുള്ളൂ. ബില്ല് പേ ചെയ്ത് ഞങ്ങളിറങ്ങി.
"ഇനി നേരെ വീട്ടിലേക്ക് പോവാം അല്ലെ?" അവളുടെ മറുപടി എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാൻ ചോദിച്ചു.
"തിരക്കുണ്ടോ?" അവളുടെ മറുപടി എന്നെ ഒന്ന് ചെറുതായിട്ട് ഞെട്ടിച്ചു.
💬 Comments
View all comments