Chapter Title : ആഷ്‌ലിൻ [Jobin James]
കൊണ്ട് പറഞ്ഞു
അവളുടെ കയ്യിൽ എന്റെ നമ്പർ ഇല്ലാലോ, പിന്നെങ്ങനെ വിളിക്കും ചുമ്മാ ഭംഗി വാക്ക് ആയിരിക്കും. ഹാ പോട്ടു പുല്ല്..
ഞാൻ വണ്ടി തിരിച്ചു നേരെ വീട്ടിലേക്ക് വിട്ടു.
…
പിന്നീട് ഒരാഴ്ച കാലം ഓഫിസിൽ വെച്ചു കാണുമ്പോഴുള്ള സംസാരം മാത്രേ ഉണ്ടായിരുന്നുള്ളു. കാണാൻ കിടു ലുക്ക് ആയത് കൊണ്ട് ഓഫീസിലെ മുഴുവൻ വായിനോക്കികളും അവളുടെ പുറകെ തന്നെ ആയിരുന്നു. എന്തെങ്കിലും ഒക്കെ ആവശ്യങ്ങൾക്കായി അവളെന്റെ ക്യാബിനിലേക്കു വരും, അല്ലാതെ പേർസണൽ ആയി സംസാരിക്കാൻ ആയി ഞങ്ങൾക്ക് സമയം കിട്ടിലായിരുന്നു.
വ്യാഴാഴ്ച നേരത്തെ പണിയെല്ലാം തീർത്തു വീട്ടിലേക്ക് വിട്ടു.
ചെറു ചൂട് വെള്ളത്തിൽ ഒരു കുളിയൊക്കെ കഴിഞ്ഞ് ചായയും അമ്മയുടെ സ്പെഷ്യൽ പരിപ്പുവടയും കഴിച്ചു ഫോൺ എടുത്ത് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കുറച്ചു സമയം ട്രോൾ ഒക്കെ ആസ്വദിച്ചു ഇരുന്നു.
സമയം 7.30 കഴിഞ്ഞു, ഒന്ന് പുറത്ത് പോയിട്ട് വരാം.. അമ്മയോട് എന്തെങ്കിലും പുറത്തു നിന്നു വാങ്ങിക്കാൻ ഉണ്ടോ എന്ന് ചോദിച്ചു ഞാൻ ബൈക്ക് എടുത്ത് പുറത്തിറങ്ങി. ഫ്ലാറ്റിൽ നിന്നു ഏകദേശം 800 മീറ്റർ പോവാനുണ്ട് മെയിൻ റോഡിലേക്ക്.
റോഡിൽ വലിയ തിരക്കൊന്നുമില്ല, ഞാൻ ഹെൽമെറ്റിന്റെ വൈസർ താഴ്ത്തി വെച്ചു. ചെറുതായിട്ടൊന്നു ആക്സിലറേറ്റ് ചെയ്തപ്പോഴേക്കും സൂപ്പർമാർകെറ് എത്തി.
അമ്മയുടെ ലിസ്റ് പ്രകാരം പർച്ചയ്സ് എല്ലാം കഴിഞ്ഞപ്പോ സമയം 7.30 ആയി. ഞാൻ ഫോൺ എടുത്ത് വാട്സ്ആപ്പ് തുറന്നു നോക്കി. ഗ്രൂപ്പ് മെസ്സേജുകൾ മാത്രേ ഉള്ളു. സ്റ്റാറ്റസ് എടുത്തു നോക്കി, ആഷ്‌ലിൻ ഒരു സ്റ്റാറ്റസ് ഇട്ടിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ നിന്നു ഷെയർ ചെയ്ത പോലെ ഉണ്ട്.
"ഗുഡ് വൈബ്സ് ഒൺലി" എന്നൊരു ടെക്സ്റ്റ് ബാല്കണിയിൽ ഒരു കോഫി കപ്പ് വെച്ചേക്കുന്ന ഫോട്ടോയുടെ മുകളിൽ ആയിട്ട്.
റിപ്ലൈ ബട്ടൺ അമർത്തി, ഞാൻ മെസ്സേജ് അയക്കാൻ തീരുമാനിച്ചു.
"ഹോപ്പ് യു ആർ എന്ജോയിങ് ദി ഈവെനിംഗ്"
2 മിനിറ്റിനു ശേഷം ബ്ലു ടിക്ക് വന്നു, പിന്നാലെ റിപ്ലൈ..
"ഹിഹി യാ, വാട്ട് എബൌട്ട് യു"
"ഔട്ട് ഫോർ റൈഡ് ആൻഡ് സം ഗ്രോസറി പർച്ചയ്‌സ്"
"ഓൺ ബൈക്ക്?"
"യാ, ഡു യു വാണ കം?"
"യു ആർ കിഡിങ് റൈറ്റ്?
"നോപ്"
"ഓക്കേ.. ബട്ട് ഐ വാണ്ട് ടു ബി ബാക്ക് ബൈ 10"
"യു ആർ നോട് കിഡിങ് റൈറ്റ്?"
"ആർ യു കമിങ് ടു പിക്ക് മി ഒരു നോട്?"
"ഒരു അരമണിക്കൂർ"
വീട്ടിലേക്കുള്ള
💬 Comments
View all comments