Chapter Title : ആഷ്‌ലിൻ [Jobin James]
3 വർഷം, അപ്പോൾ ഒരു 25-26 വയസ്സ് കാണും. എന്റെ ചിന്ത ആ വഴിക്ക് ആണ് പോയത്.
"കം ഐ വിൽ ഇൻട്രൊഡ്യൂസ് യു ടു ഔർ ടീം"
ടീമിനെ പരിചയപെടുത്താനായി ഞങ്ങൾ പുറത്തേക്ക് നടന്നു.
….
സമയം 6 ആവാറായി ഇന്നെങ്കിലും സമയത്ത് ഓഫീസിൽ നിന്നു ഇറങ്ങാനുള്ള പ്ലാനോടെ ബാഗ് എടുത്ത് ഞാൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു.
ആഷ്‌ലിൻ ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്നു.
"ഹായ് ഇറങ്ങുന്നില്ലേ" ഞാൻ സംഭാഷണത്തിന് തുടക്കമിട്ടു
"സമയം ആയോ"
"ഞാൻ ഇറങ്ങാൻ തുടങ്ങായിരുന്നു, ആഷ്‌ലിൻ താമസം എവിടാ?"
"ഞാൻ എന്റെ ഒരു ഡിസ്റ്റന്റ് റിലേറ്റീവിന്റെ കൂടെ ആണ്. ഇവിടെ എനിക്കധികം പരിചയക്കാർ ഒന്നുമില്ല"
"കമ്പനി അക്കാമഡേഷൻ ഉണ്ടല്ലോ മാറുന്നില്ലേ"
"എന്റെ സ്റ്റഫ് ഒന്നും വന്നിട്ടില്ല ലേറ്റ് ആകും"
"ഓക്കേ, കം ലെറ്റസ് ഗോ ഐ ഷാൾ ഡ്രോപ്പ് യു"
"ഞാൻ ഒരു ടാക്സി വിളിച്ചു പോയ്കോളാം"
"വേണ്ടന്നെ വാ"
അവൾ മനസ്സില്ല മനസ്സോടെ ബാഗ് എടുത്ത് ഇറങ്ങി.
ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോർ ബട്ടൺ പ്രെസ്സ് ചെയ്തു.
"വെയിറ്റ് ചെയ്തോളു ഞാൻ കാർ എടുത്ത് വരാം"
കാറിൽ കയറിയ ശേഷം ഞങ്ങളുടെ സംഭാഷണം തുടർന്നു.
"ആഷ്‌ലിൻ മാരീഡ് ആണോ? "
"ഐ ആം നോട്. പപ്പയും മമ്മയും ആല്ലയന്സസ് നോക്കുന്നുണ്ട്"
"ഓ.. ഗുഡ്. ഐ ഹോപ് ദേ ഫൈൻഡ് സംവൺ സൂൺ"
"യാ മി ടൂ"
സിഗ്നലിൽ വണ്ടികളുടെ തിരക്ക് കൂടി തുടങ്ങി.. ഞങ്ങൾക്ക് ബിസിനസ് ബേയിൽ നിന്ന് ആണ് വരേണ്ടത്. വൈകുന്നേരം എല്ലാവരും ജോലി കഴിഞ്ഞ് തിരികെ പോകുന്ന സമയം.
"കാർ എടുത്ത് കൊണ്ട് ഇറങ്ങുന്നത് മണ്ടത്തരമാണ്" എന്റെ ആത്മഗതം പിന്നെയും കുറച്ചു ഉച്ചത്തിലായി.
"അതെന്താ" അവൾ മനസ്സിലായില്ല എന്ന ഭാവത്തിൽ എന്നെ നോക്കി.
"ഞാൻ ബൈക്ക് എടുത്തേ വരാറുള്ളൂ, ഇന്ന് അമ്മയെ ഡ്രോപ്പ് ചെയ്യാൻ വേണ്ടി കാർ എടുത്തു"
"അമ്മ വർക്ക് ചെയ്യണോ? "
"പള്ളിയിൽ കൊണ്ട് പോയി വിട്ടതാ"
"ഓ"
അവൾ ലൊക്കേഷൻ തന്നത് അനുസരിച്ചു വണ്ടി ഓടിച്ച ഞാൻ ഒടുക്കം അവൾ താമസിക്കുന്ന വീട്ടിലെത്തി. ദുബായ് മറീനയിൽ ആണ് താമസം. അത്യാവശ്യം റിച്ച് സെറ്റപ്പ് ആണെന്ന് എനിക്ക് മനസ്സിലായി.
ഒരു താങ്ക്സ് പറഞ്ഞു കാറിൽ നിന്ന് അവളിറങ്ങി.
"ഹേയ് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട" ഞാൻ വിന്ഡോ താഴ്ത്തി കൊണ്ട് പറഞ്ഞു.
"ഓക്കേ താങ്ക്സ്" അവൾ ചിരിച്ചു
💬 Comments
View all comments