Chapter Title : ആതിര 1 [Jithin]
ഒരു പെൺകുട്ടി. ചുവപ്പ് ചുരിദാർ ഇട്ട ഒരു സുന്ദരി കുട്ടി. കാണാൻ നമ്മുടെ തണ്ണീർമത്തൻ ദിനങ്ങൾ സിനിമയിലെ ഗോപിക രമേശിനെ പോലെ ഉണ്ടാകും. അവൾ അതാ എൻ്റെ അടുത്തേക്ക് വരുന്നു. ഇനി ഞാൻ നോക്കുന്നത് കണ്ടിട്ടാണോ, അതിനിപ്പോ എന്താ ഞാൻ നോക്കിയല്ലേ ഉള്ളൂ. അങ്ങനെ ഓരോ ചിന്തകൾ മനസ്സിൽ നിറഞ്ഞു. അവൾ എൻ്റെ തൊട്ടടുത്തെത്തി "ആതിര..". അത് അശ്വതി ചേച്ചി ആയിരുന്നു. ആതിര എന്നാണല്ലെ ഇവളുടെ പേര്. കണ്ടപ്പോൾ തന്നെ എൻ്റെ മനസ്സിൽ അവളുടെ മുഖം പതിഞ്ഞു. സാധാരണ പെണ്ണുങ്ങളെ പോലെ അല്ല ഇവളെ കാണുമ്പോൾ മനസ്സിൽ ഒരു കുളിർ പോലെ. അങ്ങനെ അശ്വതി ചേച്ചി എൻ്റെ അടുത്ത് വന്നു.
"ജിത്തു ഇത് ആതിര ഇവിടെ പുതുതായി ചേർന്നതാണ്. എനിക്ക് ഓഫീസിൽ കുറച്ച് പണി ഉണ്ട്. നീ ഇവൾക്ക് കുറച്ച് നേരം കമ്പനി കൊടുക്ക്".
ഞാൻ അവളെ നോക്കി. മുഖത്ത് നാണമോ ഒന്നും ഇല്ല നല്ല ബോൾഡ് ആയിട്ട് തന്നെ എന്നെ നോക്കി നിൽക്കുന്നു. അവളോട് എൻ്റെ അടുത്തുള്ള ചെയറിൽ ഇരിക്കാൻ പറഞ്ഞിട്ട് അശ്വതി ചേച്ചി പോയി. അവളോട് എന്ത് പറയണം എന്ന് അറിയാതെ ഇരിക്കുമ്പോൾ.
"താൻ എന്ത് ചെയ്യുന്നു?" അവൾ ആയിരുന്നു.
"ഞാൻ ഡിഗ്രീ കഴിഞ്ഞു ഒരു ജോലി കിട്ടാൻ വേണ്ടി ആണ് ഇത് പഠിക്കാൻ വന്നത്. താനോ?" "ഡിഗ്രീ തന്നെ,ഞാൻ ഈ വർഷം പസ്സൗട് ആയി".
അവൾ അങ്ങനെ ഓരോ കാര്യങ്ങൾ ചോദിച്ചു ഞാൻ അതിന് ഉത്തരവും കൊടുത്തു. എനിക്ക് അവളെ ഒത്തിരി ഇഷ്ടമായി. അതിൻ്റെ ഇടക്ക് അവൾക്ക് ഒരു കോൾ വന്നു.
"ഞാൻ
💬 Comments
View all comments