0%

Chapter Title : ആതിര 1 [Jithin]

Author : Kambikathakal Read All Parts 1.1K

ഇവിടന്ന് ഇറങ്ങുമ്പോൾ വിളിക്കാം" എന്നും പറഞ്ഞു അവൾ കോൾ കട്ട് ചെയ്തു.

"ആരാ അത്?"

"ഏയ് ആരുമില്ല, ഞാൻ പിന്നെ പറയാം". കാമുകൻ ആണെന്ന് തോന്നി എങ്കിലും ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.

"എന്താടോ ഒന്നും മിണ്ടാതെ? എന്ത് പറ്റി?"

"ഏയ് ഒന്നും ഇല്ല" ഞാൻ മിണ്ടാതെ ഇരിക്കുന്നത് കണ്ട് അവൾ ചോദിച്ചു.

"ഞാൻ ഇത് ആരാണെന്ന് പറയാത്തത് കൊണ്ടാണോ?"

"അതെ"

"അത് എൻ്റെ കസിൻ ആണ്. ഇത് കഴിഞ്ഞ് എന്നെ പിക്ക്അപ് ചെയ്യാൻ വരും" മനസ്സിൽ എന്തോ മഞ്ഞ് പെയ്ത പോലെ. ഒരു ആശ്വാസം. അങ്ങനെ ഓരോന്ന് പറഞ്ഞ് ഇരുന്നപ്പോൾ അശ്വതി ചേച്ചി വന്നു.

"ആതിര നാളെ തൊട്ട് വന്നോളു"

"എടോ എന്നാൽ ഞാൻ പോകുവാ നാളെ കാണാം"

അശ്വതി ചേച്ചി : എന്താടാ ഒരു ഇളക്കം

"ഏയ് ഒന്നുമില്ല" ഞാൻ കണ്ണിറുക്കി കാണിച്ചു. എൻ്റെ ക്ലാസ്സ് കഴിഞ്ഞതും ഞാൻ അവിടന്ന് പോന്നു. വീട്ടിൽ എത്തിയപ്പോഴും മനസ്സിൽ അവൾ തന്നെ. എന്തായാലും നാളെ അവളെ കാണാമല്ലോ എന്ന് ഓർത്ത് ഞാൻ റൂമിലേക്ക് പോയി.

പിറ്റേന്ന് രാവിലെ തന്നെ ഞാൻ എണീറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയി. സമയം 9 മണി ആയിട്ടെ ഉള്ളൂ. അവൾ വരാൻ ഇനിയും സമയം ഉണ്ട്. അത് വരെ എന്ത് ചെയും എന്ന് കരുതി നിന്നപ്പോൾ ആണ് അശ്വതി ചേച്ചി വരുന്നത്.

"എന്താ മാഷേ ഇന്ന് നേരത്തെ ആണല്ലോ"

"ആർക്കാണ് ഒരു ചേഞ്ച് ഇഷ്ടമല്ലാത്തത്"

"ഓ പിന്നെ നടക്കുന്ന കാര്യം വല്ലതും പറ മാഷേ. ഇതിൽ എന്തോ ദുരുദ്ദേഷം ഇല്ലേ?"

"ഒന്ന് പോ

💬 Comments

View all comments