Chapter Title : ആതിര [സുനിൽ]
"ആതിര" Aathira | Author : Sunil
[നോൺകമ്പി പ്രേതകഥാ സീരീസ് 1]
(കമ്പിയല്ല. മറ്റൊരിടത്ത് പ്രസിദ്ധീകരിച്ചത് ചുമ്മാ ഇവിടെ ഒന്ന് ഒരു രസത്തിന് പുനഃപ്രസിദ്ധീകരിച്ചത് ആണ്)
കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുമ്പോൾ മുണ്ടക്കയം അടുക്കുമ്പോൾ കുറേ ദൂരം ആൾപ്പാർപ്പോ കടകളോ ഒന്നുമില്ലാത്ത സ്ഥലങ്ങൾ ഉണ്ട്!
അങ്ങിനെ ഒരിടത്ത് ഇടത്ത് വശത്ത് അകത്തോട്ടുള്ള മൺവഴിയുടെ ഇരുവശത്തുമായി ഒരു വശത്ത് ഒരു കുരിശിൻതൊട്ടിയും മറുവശത്ത് വെയിറ്റിങ് ഷെഡ്ഡും ഉള്ള ആ ഭാഗത്ത് വെയിറ്റിങ് ഷെഡിൽ നിൽക്കുകയാണ് ഞാൻ!
ആ മൺവഴിയെ അകത്തോട്ട് പോകുമ്പോൾ ഉള്ള ഒരു ബന്ധുവീട്ടിൽ പോയിട്ട് തിരികെ മടങ്ങി വന്നതാണ്....
അങ്ങോട്ട് പോയത് ഒരു കൂട്ടുകാരന്റെ ബൈക്കിൽ ആണ് മടങ്ങാൻ മെയിൻ റോഡ് വഴി അയൽവാസികൾ ആരെങ്കിലും ഒക്കെ വരും അത് നോക്കിയാണ് വെയിറ്റിങ് ഷെഡിൽ നിൽക്കുന്നത് !!!
മണി നാല് കഴിഞ്ഞതേയുള്ളൂ....
പക്ഷേ ആകെ മൂടി രാത്രിയായ പ്രതീതി...
നല്ല മഴക്കുള്ള സാധ്യത ഉണ്ട്! ചെറുതായി ചാറാൻ തുടങ്ങിയിട്ടും ഉണ്ട്....
ആകെ വിജനമായ അന്തരീക്ഷം!
വഴിയേ N.H ആയിട്ട് കൂടി വാഹനങ്ങൾ പോലും കാണാനില്ല! ആകെ ഒരു ഭീകരമായ അന്തരീക്ഷം!!
പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി... ഓറഞ്ചു നിറമുള്ള ഒരു ചുരിദാർ ഇട്ട സുന്ദരിയായ ഒരു പെൺകുട്ടി ചുവപ്പ് ഷാളിന്റെ തുമ്പും തലയിൽ തല നനയാതെ പിടിച്ചുകൊണ്ട് എന്റെ അടുത്ത് വെയിറ്റിങ് ഷെഡിലേക്ക് ഓടിക്കയറി....!
N.H ന്റെ ഇരുവശവും നല്ല ദൂരം കാണാം പിന്നിലെ മൺവഴിയുടേയും!!!
പക്ഷേ ഈ പെൺകുട്ടി എവിടെ നിന്ന് വന്നു എന്നത് എനിക്ക് അറിയില്ല!
💬 Comments
View all comments