Chapter Title : ആതിര [സുനിൽ]
ഞാൻ കണ്ടില്ല!!
"പാലാ വണ്ടി ഇപ്പോൾ ഉണ്ടോ ചേട്ടാ?"
ഓടിയ കിതപ്പ് കൊണ്ട് അണച്ചുകൊണ്ട് അവൾ എന്നോട് ചോദിച്ചു.....
"അറിയില്ല... അപ്പുറത്ത് നിൽക്കണം അങ്ങോട്ടാ വണ്ടി ഇവിടുന്ന് പൊൻകുന്നത്ത് പോയി ഇറങ്ങിക്കോ അവിടെ നിന്ന് പാലാ വണ്ടി കിട്ടും"
ഞാൻ പറഞ്ഞതും മുണ്ടക്കയം ഭാഗത്ത് നിന്ന് വഴിയുടെ അങ്ങേ അറ്റത്ത് ഒരു ബൈക്കിന്റെ വെട്ടം കണ്ട് ഞാൻ അങ്ങോട്ട് ഒന്ന് സൂക്ഷിച്ചു നോക്കി!
അപ്പോൾ അവൾ....
"അയ്യോ.. ചേട്ടായീ എനിക്കു പേടിയാ എന്നെ ബസിൽ കേറ്റി വിട്ടേച്ചേ പോകാവൊള്ളേ.........."
വന്ന ബൈക്ക് എന്നെ കണ്ട് വെയിറ്റിങ് ഷെഡ്‌ഡിനോട് ചേർന്ന് നിന്നു ....
"വാടാ... മഴ മുറുകും മുന്നേ വീട്ടിലെത്താം.....!"
ഹെൽമെറ്റ് ഉയർത്തി അയൽവാസി അനീഷു ചേട്ടൻ....!!!
"ചേട്ടൻ പൊക്കോ രാജൻമാമൻ കാറുമായിപ്പ എത്തും"
ഞാൻ പെട്ടന്ന് വായിൽ വന്ന ആ കള്ളം പറഞ്ഞതും അനീഷുചേട്ടൻ വണ്ടി വിട്ടു!
എന്റെ പിന്നിൽ മറഞ്ഞ ഇവളെ ഏട്ടൻ കണ്ടില്ല എന്ന് തോന്നുന്നു ഇവൾ ഏതാണ് എന്ന് ചോദിച്ചില്ല!
ഒരു ബൈക്ക് ദൂരെനിന്നേ വരുന്നത് കണ്ട ഇവൾ എങ്ങനെ അതെനിക്ക് പോവാനുള്ള വണ്ടിയാവും എന്ന് ഊഹിച്ചു പോകരുത് എന്ന് പറഞ്ഞോ ആവോ!!
അനീഷേട്ടൻ പോയതും അവൾ വാചാലയായി
പേര് ആതിര പാലാ ആണ് സ്വദേശം പാലാ അൽഫോസാ കോളജിലെ ഡിഗ്രി വിദ്യാർത്ഥിനി ആണ്....
മൂന്ന് വർഷം മുൻപ് ഇതേ ദിവസം ആ കാണുന്ന മുണ്ടക്കയം റൂട്ടിലെ വളവിൽ വച്ച് ഒരു ബൈക്ക് ആക്സിഡന്റിൽ ഒരു ആങ്ങളയും പെങ്ങളും മരിച്ചിരുന്നു...
അത് ഇവളുടെ ബന്ധുക്കൾ ആണ് ആ വളവിലെ വീട്ടിലെ ചേട്ടന്റെ കയ്യിൽ
💬 Comments
View all comments