0%

Chapter Title : ആതിര [സുനിൽ]

Author : സുനിൽ Read All Parts 178
കാഞ്ഞിരപ്പള്ളി റൂട്ടിൽ കുറച്ചു ദൂരം മുന്നോട്ട് ചെന്നപ്പോൾ കണ്ടു KSRTC ബസിന് അടിയിൽ ഇഞ്ച ചതച്ചത് പോലെ നുറുങ്ങിയ ബൈക്കിന്റെ ഭാഗങ്ങൾ.... നമ്പർ പ്ലേറ്റ് കണ്ട എന്നിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു എന്നെ വിളിച്ചിട്ട് ആതിര കാരണം ഞാൻ കയറി പോരാഞ്ഞ അനീഷുചേട്ടന്റെ ബൈക്ക്.....!!!!! ഇടിച്ച ഉടൻ തന്നെ ആള് പോയി.....!
പിന്നീട് ആ തിരക്കിൽ ആതിരയെ മറന്നു! അനീഷ് ചേട്ടന്റെ സംസ്ക്കാരം ഒക്കെ കഴിഞ്ഞാണ് ഞടുക്കത്തോടെ അത് ഓർക്കുന്നത് ആതിര എന്നെ തടഞ്ഞില്ലായിരുന്നു എങ്കിൽ അനീഷുചേട്ടനോടൊപ്പം ആ പിന്നിൽ ഇരുന്ന ഞാനും ഉണ്ടായേനെ ഇന്ന് മോർച്ചറിയിൽ!!!!! ആതിര പറഞ്ഞ ആ എന്റെ "അമ്മയേയും" മനസിലായി!!! ഇനി ഒന്നേ മനസ്സിലാവാൻ ഉള്ളു..... ഞാൻ നേരെ ആതിരയെ കണ്ട വെയിറ്റിങ് ഷെഡ്‌ഡിന് സമീപത്തേക്ക് വണ്ടി പായിച്ചു..... നേരേ ആതിര പത്രം ഉണ്ട് എന്ന് പറഞ്ഞ വീട്ടിലേക്ക് ചെന്നു ഞങ്ങൾ കുടുംബക്കാരാണ്! "അപ്പാപ്പീ അപ്പാപ്പി പഴേ പത്രങ്ങൾ സൂക്ഷിക്കാറുണ്ടോ? മൂന്ന് വർഷം മുൻപ് ഇന്നലത്തെ ഡേറ്റിൽ നടന്ന ഒരു ആപകടവാർത്ത മൂന്ന് വർഷം മുൻപത്തെ ഇന്നത്തെ തീയതിയിൽ കാണുമല്ലോ?" "പത്രങ്ങൾ മുഴുവൻ സൂക്ഷിക്കാറില്ല ഇവിടെ നമ്മുടീ വളവിന് ആക്സിഡന്റ് നടന്നിട്ടുണ്ടെങ്കിൽ ആ വാർത്ത വന്ന പത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്!" അപ്പാപ്പി പറഞ്ഞിട്ട് പത്രക്കെട്ട് എടുത്ത് ഞങ്ങൾ തിരഞ്ഞു...... മൂന്ന് വർഷം മുൻപത്തെ ഇതേ ദിവസത്തെ പത്രവും ആ കൂട്ടത്തിൽ ഉണ്ട്...... ഞാൻ പത്രം എടുത്ത് നിവർത്തി...... മുൻപേജിൽ തന്നെ ടാങ്കർ ലോറിയിൽ കുരുങ്ങി കിടക്കുന്ന ബെക്കിന്റെ പടം സഹിതം വാർത്ത ഉണ്ട്! കുട്ടിക്കാനം സ്വദേശി ആയ യുവാവും പിതൃ സഹോദരപുത്രി പാലാക്കാരിയായ

💬 Comments

View all comments