0%

Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]

Author : Gilli Bala Read All Parts 11407

എന്റെ കണ്ണ് അവിടെ ഇരുന്ന ഒരാളിൽ ഉടക്കിയത്.

​അവിടെ ഒരു പെൺകുട്ടി ആരെയോ കാത്തുനിൽക്കുന്നു. ഒരു കടും പച്ച നിറത്തിലുള്ള ചുരിദാറും ചുവന്ന ലെഗ്ഗിങ്‌സും ആണ് അവളുടെ വേഷം. കഴുത്തിൽ ഷാൾ ഇല്ല. ഒതുക്കമുള്ള ശരീരവും അഴിച്ചിട്ട മുടിയുമായി അവൾ അവിടെ ഫോണിൽ നോക്കി നിൽക്കുകയാണ്.

​ഞാൻ നോക്കിയപ്പോൾ ടോണി പെട്ടെന്ന് പരുങ്ങുന്നത് കണ്ടു. അവൻ എന്തോ കണ്ടു പേടിച്ച പോലെ ഒന്ന് തരിച്ചു നിന്നു. മുഖത്തെ ആവേശം ഒക്കെ പോയി, വല്ലാതെ വിയർക്കുന്നത് പോലെ തോന്നി എനിക്ക്.

​ഞാൻ അവന്റെ തോളിൽ ഒന്ന് തട്ടി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

​ഞാൻ: "എടാ ടോണി... ഏതാടാ ഈ ഉരുപ്പടി? ഇവിടെ ഇപ്പൊ ഇങ്ങനെയൊന്ന് വരാൻ ചാൻസ് ഇല്ലല്ലോ. നിന്റെ ആ പഴയ രമ്യ എങ്ങാനും ആണോ ഇത്?"

​എന്റെ ചോദ്യം കേട്ടിട്ടും ടോണി ഒന്നും മിണ്ടിയില്ല. അവൻ വല്ലാതെ വിക്കി വിക്കി നിൽക്കുകയാണ്. അവളുടെ അടുത്തേക്ക് പോകണോ അതോ റൂമിലേക്ക് ഓടണോ എന്നറിയാത്ത ഒരു ഭാവം അവന്റെ മുഖത്ത് പടർന്നു. അവളാകട്ടെ ഞങ്ങളെ ശ്രദ്ധിക്കാതെ ഫോണിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു.

നനഞ്ഞ ടവ്വലും തോളിലിട്ട് ഞാൻ അവളുടെ മുഖത്തേക്ക് ഒന്നുകൂടെ സൂക്ഷിച്ചു നോക്കി. ആ മുഖം എവിടെയോ കണ്ടു മറന്നതുപോലെ. പെട്ടെന്നാണ് എന്റെ ഉള്ളിൽ മിന്നൽ പിണർ പോലെ ആ സത്യം തെളിഞ്ഞത്. ഞാൻ നേരത്തെ ഇൻസ്റ്റാഗ്രാമിൽ കണ്ട ആതിരയുടെ ഫോട്ടോ! ആ കണ്ണുകളും മുടിയും എല്ലാം അവൾ തന്നെ.

​അപ്പോഴേക്കും അവൾ ഞങ്ങളെ കണ്ടു കഴിഞ്ഞിരുന്നു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. കയ്യിലിരുന്ന ഫോൺ മുറുക്കിപ്പിടിച്ച് അവൾ വേഗത്തിൽ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.

​ഞാൻ ചെയ്ത മണ്ടത്തരം അപ്പോഴാണ് എനിക്ക് മനസ്സിലായത്. റിസോർട്ടിൽ എത്തിയ പാടെ ഞാൻ ഒരു സെൽഫി എടുത്ത് ലൊക്കേഷൻ സഹിതം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു. അത് കണ്ടിട്ടാണ് അവൾ നേരെ ഇങ്ങോട്ട് പാഞ്ഞു വന്നത്.

​അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ടോണിക്ക് നേരെ തിരിഞ്ഞു.

​ആതിര: "നിങ്ങൾ എന്താ കരുതിയത്? നുണ പറഞ്ഞ് ഇവിടെ വന്ന് കള്ളുകുടിച്ചു

💬 Comments

View all comments