Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]
നോക്കുന്നുണ്ട്. അടുത്ത ലീവിന് രണ്ടും ഒന്നിച്ചു നടത്താം എന്നൊക്കെയാണ് പറയണത്. ഞാൻ അതിനൊന്നും വലിയ താല്പര്യം കൊടുത്തിട്ടില്ല. എല്ലാം വരുന്നിടത്തു വച്ചു കാണാം..
അങ്ങനെ 2 ആം മാസവും കടന്നുപോയി...
ഒരു ദിവസം കുളക്കടവിലെ കള്ളുകുടി എല്ലാം കഴിഞ്ഞു വീട്ടിലേക്ക് നടക്കുന്ന എന്റെ മൊബൈലിലേക്ക് ഒരു കാൾ വന്നു.. എടുത്തു നോക്കിയപ്പോൾ അപരിചിതമായ ഒരു നമ്പർ ആണ്..
ഞാൻ കോൾ അറ്റൻഡ് ചെയ്തു.
ഞാൻ : ആലോ.....
അപ്പുറത്ത് നിന്ന് ഉടനെ.
"എന്താടാ നാറി ഫിറ്റാണോ നീ."
ശബ്ദം കേട്ട എനിക്ക് ആളെ പിടി കിട്ടി.
ടോണി. ടോണി വർഗ്ഗീസ്.
ഒന്നാം ക്ലാസ്സ് തൊട്ട് പ്രീ ഡിഗ്രി വരെ എന്റെ കൂടെ ചങ്കും തോളുമായി നടന്നവൻ. ജീവിതത്തിലെ തിരക്കുകൾ കാരണം ഞങ്ങൾ കോൺടാക്റ്റ് ഇല്ലാതായതാണ്. എങ്കിലും കേട്ട അറിവ് വച്ച് ഇവൻ എറണാകുളത്ത് പണിക്ക് പോയി ഏതോ പെണ്ണിനെ വളച്ചു കെട്ടി എന്നും പിന്നെ വയനാട് ഒരു ഹോട്ടൽ ഒക്കെയിട്ട് രണ്ടും അങ്ങോട്ട് മാറി എന്നും എനിക്കറിയാം. നമ്പർ ഒന്നും ഇല്ലാത്തത് കൊണ്ട് കൂടുതലായൊന്നും ആരും അറിഞ്ഞില്ല. വേറെ ആരേം അവൻ വിളിക്കാറില്ല എന്നാ കേട്ടത്.
ഞാനങ്ങനെ സംസാരം തുടങ്ങി..
ഞാൻ : ടോണി...... മൈരേ...
നീ ചത്തില്ലെടാ.
ടോണി: "ഞാൻ ചാവാനോ? നിന്നെപ്പോലെയുള്ള പരട്ടകളെ അടക്കം ചെയ്തിട്ടേ ഞാൻ പോകൂടാ പുല്ലേ. നീ നാട്ടിലുണ്ടെന്ന് സുമേഷാ പറഞ്ഞത്. അറിഞ്ഞപ്പോൾ ഒന്ന് വിളിക്കണം എന്ന് തോന്നി."
ഞാൻ: (വേച്ചു വേച്ചു നടന്ന് ഒരു മതിലിൽ ചാരി ഇരുന്നു) "അവനാണോ പറഞ്ഞത്? അവനൊരു മാക്രിയാണ്. നീ എവിടെയാടാ കുരിപ്പേ? കുറെ കാലമായല്ലോ നിന്റെ ഒക്കെ വിവരം അറിഞ്ഞിട്ട്. നീ ആ കൊച്ചിനെ കെട്ടി വയനാട് സെറ്റിലായി എന്നൊക്കെ കേട്ടല്ലോ. സത്യമാണോ?"
ടോണി: "അതൊക്കെ കഴിഞ്ഞു. ഇപ്പോ ഇവിടെ വൈത്തിരിയിൽ ഒരു ചെറിയ ഹോംസ്റ്റേയും കാര്യങ്ങളുമായിട്ട് പോകുന്നു. നീ ഗൾഫിൽ പോയിട്ട് അങ്ങ് വലിയ മുതലാളിയായെന്നാണല്ലോ നാട്ടിലെ വർത്തമാനം. ഇപ്പോ വിളിപ്പുറത്തുണ്ടല്ലോ, അതുകൊണ്ട് ചോദിക്കുവാ... നീ എന്താടാ ഈ സമയത്ത് കുടിച്ചിട്ട് പാതിരാത്രി വർത്തമാനം പറയുന്നത്?"
ഞാൻ: "പിന്നെ ഗൾഫിൽ പോയിട്ട് ഞാൻ അവിടെ എണ്ണ കുടിച്ചിട്ടാണോ ജീവിക്കുന്നത്? അവിടെ കിടന്ന് നരകിച്ചിട്ട് നാട്ടിൽ വന്നതാടാ. ഇവിടെ ഈ കുളക്കടവും കൂട്ടുകാരും ഇല്ലെങ്കിൽ പിന്നെ എന്തിനാടാ ഈ ജീവിതം? എടാ ടോണി... സത്യം പറയട്ടെ, എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല നീ വിളിച്ചെന്ന്."
ടോണി:
💬 Comments
View all comments