Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]
അതിന്റെ കാര്യം ഇപ്പൊ ചോദിക്കണ്ട എന്ന് ഞാനും വിചാരിച്ചു. അവളെ ഞാൻ പണ്ട് ഇവരുടെ കല്യാണ ഫോട്ടോയിൽ ആണ് കണ്ടിട്ടുള്ളു. പണ്ട് എന്ന് വച്ചാൽ 2 കൊല്ലം മുമ്പ്.
അവളിപ്പോൾ അവിടെ ഒരു ഹോസ്പിറ്റലിൽ നഴ്സ് ആണ്.
അധികം വൈകാതെ അവളുടെ മധുരമായ ശബ്ദം എന്റെ കാതിലേക്ക് ഒഴുകി എത്തി.
ആതിര : (ചമ്മലോടെ ) ഹലോ...
ഞാൻ: (നാക്ക് ഒന്ന് കുഴയുന്നുണ്ടെങ്കിലും ശബ്ദം ശരിയാക്കി) "ആ... ഹലോ. ആതിരയാണോ? ഞാൻ മഹേഷ്, ടോണിപറഞ്ഞുകാണുമല്ലോ.."
ആതിര: "മനസ്സിലായി... മഹിയേട്ടനല്ലേ? . ഇപ്പോഴാണല്ലോ ഒന്ന് വിളിക്കാൻ തോന്നിയത്."
ഞാൻ: (ചിരിച്ചുകൊണ്ട്) "അത് പിന്നെ നിന്റെ കെട്ടിയവൻ നമ്പർ മാറ്റിക്കളഞ്ഞില്ലേ. വയനാട് ചുരം കേറിയപ്പോ പിന്നെ നമ്മളെയൊക്കെ മറന്നു. പിന്നെ... ഫോട്ടോയിൽ കണ്ടതിനേക്കാൾ ലുക്ക് ഉണ്ടല്ലോ ശബ്ദത്തിന്."
ആതിര: (പതിഞ്ഞ സ്വരത്തിൽ) "അയ്യോ... മഹിയേട്ടൻ വെറുതെ പറയുന്നതാ. ടോണി പറഞ്ഞിരുന്നു മഹിയേട്ടൻ വരുന്നുണ്ടെന്ന്. വരുമല്ലോ അല്ലേ?"
ഞാൻ: "വരാം എന്നൊക്കെയാണ് ആ പട്ടി പറയുന്നത്. നോക്കട്ടെ ആതിര, വീട്ടിൽ നിന്ന് സമ്മതിക്കണ്ടേ. പിന്നെ അവിടെ വന്നാൽ എനിക്ക് സ്പെഷ്യൽ ആയിട്ട് വല്ലതും വെച്ചു തരുമോ?"
ആതിര: "പിന്നെന്താ... മഹിയേട്ടൻ ഇങ്ങ് പോര്.
അല്ല.. ഏട്ടന് എന്താ ഇഷ്ട്ടം. പറഞ്ഞാൽ അത് തന്നെ ഉണ്ടാക്കി വക്കാം.
ഞാൻ : എനിക്ക് കുറച്ചു ചോറ് തന്നാ മതി.
ആതിര : ചോറോ?? ഇതാണോ സ്പെഷ്യൽ???
ഞാൻ കരുതി വല്ല ബിരിയാണിയോ മറ്റോ ആവുമെന്ന്
ഞാൻ : ആഹ് ബിരിയാണി ഒരാൾ ഓഫർ ചെയ്തു. അതാ ചോറ് പറഞ്ഞെ. തനിക്ക് പറ്റുന്നത് ഉണ്ടാക്കേടോ...
ആതിര : മ്മ്മ്....ടോണി ഇടയ്ക്കിടെ പറയാറുണ്ട് പഴയ കാര്യങ്ങളൊക്കെ. കേട്ടത് വച്ച് എനിക്ക് നിങ്ങളെ ഒക്കെ കാണാൻ വലിയ ആഗ്രഹമുണ്ട്."
ഞാൻ: "എനിക്കും കാണണം. ടോണിയെ മാത്രമല്ല, അവനെ വീഴ്ത്തിയ ആ കക്ഷിയെയും ഒന്ന് കാണണമല്ലോ. അല്ല... അവൻ അവിടെ എപ്പോഴും ഇങ്ങനെ കുളിച്ചോണ്ടിരിക്കുകയാണോ? ഫോൺ ഇങ്ങ് തന്നിട്ട് അവൻ മുങ്ങിയല്ലോ."
ആതിര: (ഒന്ന് ചിരിച്ചുകൊണ്ട്) "അദ്ദേഹം അങ്ങനെയാ മഹിയേട്ടാ. കുളിക്കാൻ കയറിയാൽ പിന്നെ മണിക്കൂറുകൾ കഴിയും. എന്നാ ശരി മഹിയേട്ടാ...
💬 Comments
View all comments