0%

Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]

Author : Gilli Bala Read All Parts 24.6K

അവിടുത്തെ ചായ കൊള്ളാം കേട്ടോ. ആതിര , നിനക്ക് എന്തെങ്കിലും വേണോ?"

​ആതിര മുഖം തിരിച്ച് അവനെ നോക്കി. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

​ആതിര: "എനിക്ക് ഒന്നും വേണ്ട ടോണി... നമുക്ക് വേഗം വീട്ടിൽ പോകാം."

​അവളുടെ ആ വിറയാർന്ന ശബ്ദം ടോണി കരുതിയത് അവൾക്ക് സുഖമില്ലാത്തത് കൊണ്ടാണെന്നാണ്. പക്ഷേ, അതിന്റെ പിന്നിലെ സത്യം എനിക്കും ആതിരയ്ക്കും മാത്രം അറിയാമായിരുന്നു. വണ്ടി വീണ്ടും മുന്നോട്ട് നീങ്ങുമ്പോൾ ആതിരയുടെ കണ്ണുകൾ കണ്ണാടിയിലൂടെ എന്നെ നോക്കി തിളങ്ങുന്നുണ്ടായിരുന്നു.

അങ്ങനെ കാലത്ത് 10 മണിക്ക് തന്നെ ഞാനും ടോണിയും ആതിരയും അവരുടെ വീട്ടിലെത്തി. ആദ്യമായാണ് ഞാനവിടെ പോകുന്നത്. ഒരു ഒറ്റ നില വീട്. പുതിയ വീടുതന്നെ ആണ്. വീടിന്റെ നാല് ഭാഗവും പുല്ലും മരങ്ങളും നിറഞ്ഞിരിക്കുന്നു.

ഒരു വീട് കാണണമെങ്കിൽ 200 മീറ്റർ നടക്കണം.

ഞാൻ : ഇതെന്താടാ ഒറ്റപ്പെട്ടൊരു വീട്.

ടോണി : ഇവള് കുനിച്ചു നിർത്തി അടിക്കുമ്പോ നാട്ടുകാര് കേൾക്കണ്ടിരിക്കാൻ വാങ്ങിയതാ.

ടോണി അത് പറഞ്ഞതും ആതിര അവനെ പതിയെ ഒന്നടിച്ചു. ഞങ്ങളെങ്ങനെ ആ വീട്ടിലേക്ക് കയറി.

സാമാന്യം തരക്കേടില്ലാത്ത വീടാണ്.

ടോണി വാതിൽ തുറന്നതും ഞങ്ങൾ ഉള്ളിലേക്ക് കയറി. ഹാളിന്റെ വലതുവശത്തായി വലിയൊരു സോഫാ സെറ്റും നടുവിൽ ഒരു ടിവിയും ഇരിപ്പുണ്ട്. വീടിനുള്ളിൽ വല്ലാത്തൊരു തണുപ്പും ഏകാന്തതയും അനുഭവപ്പെട്ടു.

​ആതിര: "മഹിയേട്ടൻ ഇരിക്ക്. ഞാൻ ഇപ്പോൾ വരാം. ഈ വേഷം ഒന്ന് മാറ്റിയില്ലെങ്കിൽ എനിക്ക് ഒരു സമാധാനവുമില്ല."

​അവൾ തന്റെ ഹാൻഡ് ബാഗും മുറുകെ പിടിച്ചു കൊണ്ട് ബെഡ്റൂമിലേക്ക് നടന്നു. ആ ബാഗിനുള്ളിൽ കഴിഞ്ഞ രാത്രിയിലെ നമ്മുടെ

💬 Comments

View all comments