Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]
ഏട്ടന് എന്താ ഇഷ്ട്ടം. പറഞ്ഞാൽ അത് തന്നെ ഉണ്ടാക്കി വക്കാം.
ഞാൻ : എനിക്ക് കുറച്ചു ചോറ് തന്നാ മതി.
ആതിര : ചോറോ?? ഇതാണോ സ്പെഷ്യൽ???
ഞാൻ കരുതി വല്ല ബിരിയാണിയോ മറ്റോ ആവുമെന്ന്
ഞാൻ : ആഹ് ബിരിയാണി ഒരാൾ ഓഫർ ചെയ്തു. അതാ ചോറ് പറഞ്ഞെ. തനിക്ക് പറ്റുന്നത് ഉണ്ടാക്കേടോ...
ആതിര : മ്മ്മ്....ടോണി ഇടയ്ക്കിടെ പറയാറുണ്ട് പഴയ കാര്യങ്ങളൊക്കെ. കേട്ടത് വച്ച് എനിക്ക് നിങ്ങളെ ഒക്കെ കാണാൻ വലിയ ആഗ്രഹമുണ്ട്."
ഞാൻ: "എനിക്കും കാണണം. ടോണിയെ മാത്രമല്ല, അവനെ വീഴ്ത്തിയ ആ കക്ഷിയെയും ഒന്ന് കാണണമല്ലോ. അല്ല... അവൻ അവിടെ എപ്പോഴും ഇങ്ങനെ കുളിച്ചോണ്ടിരിക്കുകയാണോ? ഫോൺ ഇങ്ങ് തന്നിട്ട് അവൻ മുങ്ങിയല്ലോ."
ആതിര: (ഒന്ന് ചിരിച്ചുകൊണ്ട്) "അദ്ദേഹം അങ്ങനെയാ മഹിയേട്ടാ. കുളിക്കാൻ കയറിയാൽ പിന്നെ മണിക്കൂറുകൾ കഴിയും. എന്നാ ശരി മഹിയേട്ടാ... ടോണി വരുമ്പോ പറയിപ്പിക്കാം. നേരിട്ട് വരുമ്പോൾ കാണാം കേട്ടോ."
ഞാൻ: "ശരി ആതിര... കാണാം. ടോണിയോട് പറ ഈ ആഴ്ച തന്നെ ഒരു തീരുമാനമാക്കാൻ."
ഫോൺ കട്ട് ആയപ്പോൾ എന്റെ മനസ്സിൽ അവളുടെ ആ വിറയാർന്ന ശബ്ദം മാത്രം ബാക്കിയായി. ആതിര... അവൾക്ക് 22 വയസ്സേ ഉള്ളൂ എന്ന് കേട്ടിരുന്നു. കല്യാണ ഫോട്ടോയിൽ കണ്ടതിനേക്കാൾ എന്തോ ഒരു പക്വത അവളുടെ സംസാരത്തിൽ എനിക്ക് തോന്നി. മദ്യത്തിന്റെ ലഹരിയിൽ അവളുടെ ആ 'മഹിയേട്ടാ' എന്ന വിളി എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.
അടുത്ത ദിവസം രാവിലെ തലേന്നത്തെ ഹാങ്ങോവർ മാറാതെ കിടക്കുമ്പോഴാണ് ടോണിയുടെ കോൾ വരുന്നത്.
ടോണി: "എന്താടാ മൈരേ... എഴുന്നേറ്റില്ലേ?
💬 Comments
View all comments