Chapter Title : ആത്മബന്ധം [Neethu]
ആയിരുന്നു ഷാദിയ .മോളെന്ന അന്നും വിളിച്ചിരുന്നത് .തിരിച്ചറിയാൻ കഴിയാത്ത വിധം അവൾ വളർന്നിരിക്കുന്നു .ഗുണ്ടുമണി പോലെ ഇരുന്ന കുട്ടി മെലിഞ്ഞു ഉയരം വച്ച് .എന്നാലും ആ മുഖം പോലും ഒരുപാടു മാറിയിരിക്കുന്നു .മനസ്സിലൂടെ ഒരുപാടു കാര്യങ്ങൾ മിന്നിമറഞ്ഞു എന്തിനായിരിക്കും ഇവൾ ജോലിക്കു വന്നത് .ഇക്ക എന്ത് ചെയ്യായിരിക്കും .ഞങ്ങൾ ഒന്നും സംസാരിക്കാതെ കുറെ നേരം കാറിൽ ഇരുന്നു നെടുങ്കണ്ടം ലക്ഷ്യമാക്കി ഞാൻ വണ്ടി ഓടിച്ചു .
ഇക്ക എന്താ ഒന്നും മിണ്ടാത്തെ
എന്താ മോളെ
ഇക്ക എന്താ ഒന്നും മിണ്ടാതിരിക്കുന്നത്
ഒന്നുല്ല മോളെ ഞാൻ എന്തൊക്കെയോ ആലോചിച്ചു പോയി
സല്മത്ത ഇക്കാന്റെ ഇത്തയായിരുന്നോ
ഹമ് അതെ
ഇന്നലെ ഇക്കയെ കണ്ട് ഞാൻ ഷോക്കായി പോയി
അതെന്തേ
ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇക്കയെ
അതാണോ പെട്ടന്ന് ജോലി മതിയാക്കി തിരിച്ചു പോണത്
ഹമ്
അതെന്തേ
എന്നെ ഇക്ക തിരിച്ചറിഞ്ഞാലോ എന്ന് വിചാരിച്ചു
ഞാൻ അറിഞ്ഞാലെന്താ
ഉപ്പച്ചി എപ്പോഴും പറയും ആരെങ്കിലും നമ്മളെ അന്വേഷിച്ചു വരുമെങ്കിൽ അത് ഫാസി ആയിരിക്കുമെന്ന്
മോളെന്തിനാ ഈ ജോലിക്ക് വന്നത്
കുടുംബം കഴിയണ്ടേ ഇക്ക
എന്തൊക്കെയാ മോളെ പറയുന്നേ
സത്യമാണ് ഇക്ക ഞാൻ ജോലിചെയ്ത ഇപ്പൊ ഞങ്ങൾ ജീവിക്കുന്നത്
അപ്പൊ ഇക്കയോ
ഉപ്പച്ചി കിടപ്പിലാണ്
എന്റെ കാലുകൾ അറിയാതെ ബ്രേക്കിൽ അമർന്നു .അവൾ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല തലയിലൂടെ മിന്നല്പിണരുകൾ പാഞ്ഞുപോയപോലെ തോന്നി .കുറച്ചുനേരം സ്വബോധം നഷ്ടപെട്ടപോലെ എന്ത് ചെയ്യണം പറയണം എന്ന് എനിക്കറിയില്ലായിരുന്നു .പ്രജ്ഞ നഷ്ടപ്പെട്ട് ഞാൻ കാറിൽ ഇരുന്നു അവളുടെ മുഖത്തേക്ക് നോക്കി .
എന്താ ഇക്ക ഇങ്ങനെ നോക്കുന്നത്
💬 Comments
View all comments