Chapter Title : ആത്മബന്ധം [Neethu]
എന്താ മോളെ നീ പറഞ്ഞെ
അതെ ഇക്ക ഉപ്പച്ചി കിടപ്പിലാണ്
എന്തുണ്ടായി
ഇക്ക അന്ന് വീട്ടിൽ നിന്ന് പോയ രാത്രി ഉപ്പച്ചി ഞങ്ങളോട് എല്ലാ കാര്യങ്ങളും പറഞ്ഞു .അടുത്ത ദിവസം തൊട്ട് ഞങ്ങൾ ജീവിച്ച വീടും യാത്ര ചെയ്തിരുന്ന കാറും എല്ലാം ഞങ്ങൾക്ക് അന്യമായെന്ന് .കടങ്ങൾ വീട്ടാൻ എല്ലാം ഞങ്ങൾക്ക് നഷ്ടമായെന്ന് .ആരോടും പറയാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങുകയാണെന്ന് .അടുത്ത ദിവസം ഉപ്പച്ചി ഉമ്മയുടെ കയ്യിലെ രണ്ടു വളയും വാങ്ങി പുറത്തു പോയി .സാധനങ്ങൾ എല്ലാം പാക് ചെയ്യാൻ പറഞ്ഞാണ് ഉപ്പച്ചി പോയത് .ഉപ്പച്ചി തിരികെ വരുമ്പോളേക്കും ഞങ്ങൾ വസ്ത്രങ്ങളും മറ്റും പാക്ക് ചെയ്തു ആ വീട്ടിലെ സാധനങ്ങൾ ഒന്നും എടുക്കാൻ നിന്നില്ല അത്യാവശ്യം വേണ്ട സാധങ്ങൾ മാത്രം എടുത്തു .ഞങ്ങള്ക്ക് പ്രിയപ്പെട്ട പലതും ഉപേക്ഷിക്കേണ്ടി വന്നു .ഉപ്പ ഒരു ടാക്സിയിൽ തിരികെ വന്നു .എങ്ങോട്ടാണെന്ന് ചോദിക്കാതെ ഉപ്പച്ചിയോടൊപ്പം ഞങ്ങൾ കാറിൽ കയറി .ആരും ഒന്നും സംസാരിച്ചില്ല .വാർന്നൊഴുകുന്ന ഉമ്മച്ചിയുടെ കണ്ണുനീർ ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല .ഒരുപാടു ദൂരം യാത്ര ചെയ്തു ഉപ്പച്ചിയുടെ ഒരു പഴയ ചങ്ങാതിയുടെ വീടിന്റെ മുന്നിലാണ് ആ യാത്ര അവസാനിച്ചത് .അവിടെ ചെറിയ ഒരു വീട്ടിലേക്കു ഞങ്ങൾ താമസം മാറി .കുറച്ചു ദിവസം കൊണ്ട് ഞങ്ങൾ ആ വീടുമായി പൊരുത്തപ്പെട്ടു ഞാനും ഷംസിയും അവിടുത്തെ സ്കൂളിൽ പഠിക്കാൻ പോയി തുടങ്ങി .അവിടെ ഉണ്ടായിരുന്ന പാറമടയിൽ ഉപ്പച്ചി ജോലിക്കു പോയിത്തുടങ്ങി .ഇവിടെ ഉണ്ടായിരുന്നപ്പോൾ വല്ലപ്പോഴുമാണ് ഞങ്ങൾ ഉപ്പച്ചിയെ കണ്ടിരുന്നത് .സാമ്പത്തികമായി കഷ്ടപ്പാടുണ്ടെങ്കിലും സന്തുഷ്ടരായിരുന്നു ഞങ്ങൾ .ആ വലിയ വീട്ടിൽ ലഭിക്കാതിരുന്ന പലതും
💬 Comments
View all comments